അജിത്ത് പിള്ള പുതിയ ചിത്രത്തിന്റെ തിരക്കില്‍
'മോസയിലെ കുതിര മീനുകള്‍' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് തീര്‍ത്തും വ്യത്യസ്തമായ ദൃശ്യാനുഭവം നല്‍കിയ നവാഗത സംവിധായകന്‍ അജിത്ത് പിള്ള പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍.
പുതിയ ചിത്രത്തിന്റെ തിരക്കഥാരചനയിലാണ് താനെന്ന് അജിത്ത് പറയുന്നു. രണ്ടാമത്തെ ചിത്രത്തിന്റെ ജോലികള്‍ക്കുശേഷം തന്റെ സ്വപ്‌നമായ ഹോളിവുഡ് ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുമെന്നും അജിത്ത് പറഞ്ഞു. ജിപ്‌സി മോക്ഷ എന്നാണ് ഹോളിവുഡ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

മോസയിലെ കുതിരമീനുകള്‍ തിയേറ്ററുകളില്‍ വന്‍ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ഓരോ ഫ്രെയിമും പുതുമയുള്ളതായിരുന്നു. ലക്ഷദ്വീപിലെ മനോഹരയലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്ത ചിത്രത്തില്‍ ആസിഫ് അലി, സണ്ണി വെയ്ന്‍, ജനനി അയ്യര്‍, സ്വാതി റെഡ്ഡി തുടങ്ങിയവരെല്ലാമായിരുന്നു പ്രധാന വേഷത്തിലെത്തിയത്.
പുതിയ ചിത്രം ഏതുതരത്തിലുള്ളതാണെന്നോ ആരെല്ലാമായിരിക്കും താരങ്ങളെന്നോ ഉള്ള കാര്യങ്ങള്‍ അജിത്ത് വ്യക്തമാക്കിയിട്ടില്ല.
ajith pillai mosayile kuthira meenukal script director അജിത് പിള്ള മോസയിലെ കുതിര മീനുകള്‍ സംവിധായകന്‍ തിരക്കഥ


Click it and Unblock the Notifications