ഗൗതം ചിത്രത്തില്‍ അച്ഛനായി അജിത്ത്
സൂപ്പര്‍താരമായിക്കഴിഞ്ഞാല്‍ ആര്‍ക്കും സാധിയ്ക്കാത്ത കാര്യങ്ങള്‍ മാത്രം ചെയ്യുന്ന നായകനായി അഭിനയിക്കുകയെന്നത് തമിഴകത്തെയും തെലുങ്കിലെയുമെല്ലാം നടന്മാരുടെ പതിവാണ്. പിന്നീട് അവര്‍ ആദ്യകാലത്ത് ചെയ്ത സാധാരണക്കാരനായ കഥാപാത്രങ്ങളിലേയ്ക്ക് തിരിച്ചുവരാറില്ല. ഒന്നിനൊന്ന് മിടുക്കേറിയ ആക്ഷന്‍ ഹീറോകളായി മാത്രമേ അഭിനയിക്കാറുള്ളു.
എന്നാല്‍ അജിത്ത് ഇക്കൂട്ടത്തില്‍ വ്യത്യസ്തനാണ്. തലയെന്ന് പേരും നല്‍കിയ ആരാധകര്‍ അജിത്തിനെ സൂപ്പര്‍താരമാക്കി മാറ്റിയിട്ട് നാളേറെയായി. പക്ഷേ ഇപ്പോള്‍ അദ്ദേഹം തലനരച്ച നായകനായും ഒരു കുട്ടിയുടെ അച്ഛനായുമെല്ലാം അഭിനയിക്കാന്‍ തയ്യാറാണ്. ഗൗതം മേനോന്റെ പുതിയ ചിത്രത്തിലാണ് അജിത്ത് അച്ഛന്‍ വേഷത്തില്‍ എത്തുന്നത്. അനുഷ്‌കയും ത്രിഷയും നായികമാരായി എത്തുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. കൊച്ചു പെണ്‍കുട്ടിയുടെ അച്ഛനായിട്ടാണ് ചിത്രത്തില്‍ അജിത്ത് വേഷമിടുന്നത്.

ഇതിന് മുമ്പ് വരലാറി, അസല്‍ എന്നീ ചിത്രങ്ങളില്‍ അജിത്ത് പിതാവിന്റെ വേഷത്തില്‍ എത്തിയിട്ടുണ്ട്. ഇവയില്‍ അച്ചന്‍-മകന്‍ റോളുകള്‍ അജിത്ത് തന്നെയായിരുന്നു ചെയ്തിരുന്നത്.


Click it and Unblock the Notifications











