വിദേശ ബോക്‌സോഫീസുകളിലും തരംഗമായി അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈ! ലേറ്റസ്റ്റ് കളക്ഷന്‍ പുറത്ത്

By Midhun Raj

തല അജിത്തിന്റെതായി തിയ്യേറ്ററുകളില്‍ തരംഗമായി മാറിയ ചിത്രമാണ് നേര്‍കൊണ്ട പാര്‍വൈ. വിശ്വാസത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷമാണ് അജിത്ത് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. വമ്പന്‍ റിലീസായിട്ട് എത്തിയ സിനിമ ഇപ്പോഴും വിജയകരമായിട്ടാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ മിക്ക തിയ്യേറ്ററുകളിലും നേര്‍കൊണ്ട പാര്‍വൈ റിലീസ് ചെയ്തിരുന്നു.

മികച്ച അഭിപ്രായങ്ങളാണ്

ധീരന്‍ അധികാരം ഒണ്‍ട്രു എന്ന സിനിമയുടെ വിജത്തിന് ശേഷം എച്ച് വിനോദായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്. അമിതാഭ് ബച്ചന്റെ ബോളിവുഡ് ചിത്രം പിങ്കിന്റെ ഔദ്യോഗിക റീമേക്കാണ് നേര്‍കൊണ്ട പാര്‍വൈയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒറിജിനല്‍ പതിപ്പിനോട് നീതി പുലര്‍ത്തികൊണ്ടാണ് അജിത്തിന്റെ നേര്‍കൊണ്ട പാര്‍വൈ ഒരുക്കിയതെന്ന് അറിയുന്നു. സിനിമ കണ്ടവരെല്ലാം ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്.

സാമൂഹിക പ്രസക്തിയുളള ചിത്രമാണ്

വളരെയധികം സാമൂഹിക പ്രസക്തിയുളള ചിത്രമാണ് നേര്‍കൊണ്ട പാര്‍വൈയെന്ന് അധിക പേരും അഭിപ്രായപ്പെട്ടിരുന്നു. അജിത്ത് വക്കീല്‍ വേഷത്തില്‍ എത്തുന്ന സിനിമയില്‍ വമ്പന്‍ താരനിരയാണ് എത്തുന്നത്. ഇത്തവണ മാസും ക്ലാസും ചേര്‍ന്നുളള ഒരു പ്രകടനമാണ് സൂപ്പര്‍ താരം കാഴ്ചവെച്ചിരിക്കുന്നത്. ആഗസ്റ്റ് ഏട്ടിനായിരുന്നു അജിത്ത് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. വിദേശത്തും മികച്ച സ്വീകാര്യതയാണ് അജിത്തിന്റെ ചിത്രത്തിന് ലഭിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പതിവ് കൊമേഴ്‌സ്യല്‍ ഫോര്‍മുല

തല അജിത്തിന്റെ പതിവ് കൊമേഴ്‌സ്യല്‍ ഫോര്‍മുല താരതമ്യേന കുറവായ ചിത്രം ആദ്യ മൂന്ന് ദിവസത്തിനുളളില്‍ 55 കോടിയ്ക്കു മുകളില്‍ കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ ദിനത്തില്‍ 22 കോടിക്ക് മുകളിലാണ് സിനിമയുടെ മൊത്തം ഗ്രോസ് കളക്ഷനെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശ വിപണികളില്‍ 1 മില്യണിന് മുകളിലേക്ക് സിനിമയുടെ കളക്ഷന്‍ എത്തി കഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

സ്ട്രീറ്റ് ലൈറ്റ് സിനിമാസും

കേരളത്തില്‍ സ്ട്രീറ്റ് ലൈറ്റ് സിനിമാസും പ്രകാശ് സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമ വിതരണത്തിന് എത്തിച്ചിരുന്നത്. അതേസമയം പ്രളയം കാരണം കേരളത്തില്‍ സിനിമയുടെ കളക്ഷന്‍ കാര്യമായി കുറഞ്ഞിട്ടുണ്ടെന്നും അറിയുന്നു. ബോളിവുഡില്‍ നിന്നും തമിഴിലേക്ക് എത്തുമ്പോള്‍ ചെറിയ ചില മാറ്റങ്ങളോടെയാണ് സിനിമ എത്തിയിരുന്നത്. ലീഗല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന തല അജിത്ത് ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരുന്നത്.

നടി ശ്രീദേവിയുടെ ഭര്‍ത്താവ്

അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് അജിത്ത് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വിദ്യാബാലന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം, ആന്‍ഡ്രിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 74 കോടി ബഡ്ജറ്റിലായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. സാധാരണ അജിത്ത് ചിത്രങ്ങളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്ന ഒരു ചിത്രം കൂടിയായിരുന്നു നേര്‍കൊണ്ട പാര്‍വൈ. സിനിമയില്‍ അജിത്തിന്റ മികച്ച പ്രകടനം കാണാനായെന്ന് ആരാധകരും പ്രേക്ഷകരും ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X