വിജയുടെ സര്‍ക്കാരിനെ മറികടന്ന് അജിത്ത് ചിത്രത്തിന് പുതിയ നേട്ടം! തരംഗമായി വിശ്വാസം! കാണൂ

By Midhun Raj

Recommended Video

വിജയുടെ സര്‍ക്കാരിനെ മറികടന്ന് അജിത്തിന്റെ വിശ്വാസം

തല അജിത്തിന്റെതായി ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു വിശ്വാസം. രജനീകാന്തിന്റെ പേട്ടയ്‌ക്കൊപ്പം പുറത്തിറങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയവും നേടിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കി കൊണ്ടാണ് സിനിമ കുതിച്ചിരുന്നത്.

അജിത്തിന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായും വിശ്വാസം മാറിയിരുന്നു. തമിഴ് സൂപ്പര്‍ താരത്തിന്റെ കരിയറിലെ മറ്റൊരു പൊന്‍തുവലായി മാറുകയും ചെയ്തിരുന്നു സിനിമ. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്.

വിശ്വാസം

വിശ്വാസം

സിരുത്തെ ശിവയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അജിത്ത് ചിത്രം കൂടിയായിരുന്നു വിശ്വാസം. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വീണ്ടും അജിത്തിന്റെ നായികയായ ചിത്രം ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. പൊങ്കല്‍ റിലീസായിരുന്ന സിനിമ കുടുംബ പശ്ചാത്തലത്തിലായിരുന്നു അണിയറക്കാര്‍ എടുത്തിരുന്നത്. രജനീകാന്ത് ചിത്രത്തിനു മുന്‍പില്‍ പതറി പോവുമെന്ന് കരുതിയെങ്കിലും അതിനെയൊന്നും വകവെയ്ക്കാതെയായിരുന്നു സിനിമയുടെ മുന്നേറ്റം.

200 കോടിയിലധികം കളക്ഷന്‍

200 കോടിയിലധികം കളക്ഷന്‍

നൂറിലധികം ദിവസങ്ങള്‍ തിയ്യേറ്ററുകളില്‍ ഓടിയ സിനിമ 200 കോടിയിലധികമായിരുന്നു ബോക്‌സ് ഓഫീസില്‍ നിന്നും കളക്ഷന്‍ സ്വന്തമാക്കിയിരുന്നത്. രജനീകാന്തിന്റെ പേട്ടയ്‌ക്കൊപ്പം മല്‍സരിച്ചുളള പ്രകടനമാണ് തലയും തിയ്യേറ്ററുകളില്‍ കാഴ്ചവെച്ചിരുന്നത്. അജിത്തിന്റെ കരിയറിലെ വലിയ വിജയമായി മാറിയ സിനിമകളിലൊന്നു കൂടിയാണ് വിശ്വാസം.

സണ്‍ ടിവിയിലായിരുന്നു സംപ്രേക്ഷണം

സണ്‍ ടിവിയിലായിരുന്നു സംപ്രേക്ഷണം

നൂറ് ദിവസത്തിലധികം പിന്നിട്ട വേളയിലായിരുന്നു സിനിമ മിനിസ്‌ക്രീനിലേക്കും എത്തിയിരുന്നത്. മെയ് ഒന്നിന് അജിത്തിന്റെ ജന്മദിനത്തിലായിരുന്നു വിശ്വാസം ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന തല ചിത്രം സണ്‍ ടിവിയിലായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്.

ടെലിവിഷനിലും അജിത്ത്

ടെലിവിഷനിലും അജിത്ത്

ടെലിവിഷനിലും അജിത്ത് ചിത്രം പുതിയ റെക്കോര്‍ഡിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ടെലിവിഷനില്‍ കണ്ട സിനിമയായിട്ടാണ് അജിത്തിന്റെ വിശ്വാസം മാറിയിരിക്കുന്നത്. വിജയ് ആന്റണിയുടെ പിച്ചൈക്കാരന്‍,വിജയുടെ സര്‍ക്കാര്‍ എന്നീ സിനിമകളെ പിന്നിലാക്കിയാണ് അജിത്തിന്റെ വിശ്വാസം പുതിയ റെക്കൊര്‍ഡിട്ടിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X