For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൊങ്കലിന് രജനി ആയിരുന്നെങ്കില്‍ അജിത്തിന്റെ എതിരാളി ഇനി സൂര്യ!സൂപ്പര്‍താര ചിത്രങ്ങള്‍ നേര്‍ക്കുനേര്‍

  |

  Recommended Video

  അജിത്തും സൂര്യയും നേർക്കുനേർ | filmibeat Malayalam

  തമിഴകത്ത് സൂപ്പര്‍താര ചിത്രങ്ങളുടെ റിലീസ് ആരാധകര്‍ ആഘോഷിക്കാറുണ്ട്. മാസ് എന്റര്‍ടെയ്‌നറുകളായി എത്തുന്ന സിനികളെ ആരാധകര്‍ ഒന്നടങ്കം ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുളളത്. ഇത്തവണ പൊങ്കല്‍ ആഘോഷ വേളയില്‍ രണ്ടു സൂപ്പര്‍താര ചിത്രങ്ങളായിരുന്നു തിയ്യേറ്ററുകളില്‍ തരംഗമായി മാറിയിരുന്നത്. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പേട്ടയും തല അജിത്തിന്റെ വിശ്വാസവും തിയ്യേറ്ററുകളില്‍നിന്നും വലിയ വിജയം തന്നെ നേടിയിരുന്നു.

  96 എന്ന മനോഹര ചിത്രം നല്‍കിയതിന് മക്കള്‍സെല്‍വന്റെ സമ്മാനം!സംവിധായകന് താരം നല്‍കിയത് കാണൂ

  മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും രണ്ട് സിനിമകളും വലിയ നേട്ടമുണ്ടാക്കി. ഇരുനൂറ് കോടിക്കടുത്താണ് രജനിയുടെയും അജിത്തിന്റെയും സിനിമകള്‍ തിയ്യേറ്ററുകളില്‍ നിന്നും നേടിയിരുന്നത്. ഇപ്പോഴിതാ സൂപ്പര്‍താര ചിത്രങ്ങള്‍ വീണ്ടും തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ എറ്റുമുട്ടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഇത്തവണ തല അജിത്തിനൊപ്പം നടിപ്പിന്‍ നായകന്‍ സൂര്യയാണ് മല്‍സരിക്കാന്‍ ഒരുങ്ങുന്നത്.

  അജിത്തും സൂര്യയും

  അജിത്തും സൂര്യയും

  കോളിവുഡില്‍ സിനിമാ പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന രണ്ട് സൂപ്പര്‍താരങ്ങളാണ് അജിത്തും സൂര്യയും. ഇരുവരുടെയും ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത ആരാധകര്‍ നല്‍കാറുണ്ട്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കാറുളള സിനിമകള്‍ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറാറുമുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ ആരാധകരും സൂപ്പര്‍താരങ്ങളുടെ സിനിമകള്‍ക്കായി കാത്തിരിക്കാറുണ്ട്. അജിത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ വിശ്വാസം സൂപ്പര്‍ഹിറ്റായതോടെ പുതിയ ചിത്രത്തിനുമേല്‍ വലിയ പ്രതീക്ഷകളാണ് ഉണ്ടായിരിക്കുന്നത്. വിഘ്നെഷ് ശിവന്‍ സംവിധാനം ചെയ്ത താനാ സേര്‍ന്ത കൂട്ടമായിരുന്നു സൂര്യയുടെതായി ഒടുവില്‍ ഹിറ്റായ ചിത്രം.

  തല 59

  തല 59

  വിശ്വാസത്തിന്‌റെ വലിയ വിജയത്തിനു ശേഷം അജിത്ത് അഭിനയിക്കുന്ന ചിത്രമാണ് തല 59. തീരന്‍ അധികാരം ഒണ്‍ട്രു എന്ന സൂപ്പര്‍ഹിറ്റ് കാര്‍ത്തി ചിത്രം ഒരുക്കിയ എച്ച് വിനോദാണ് സിനിമയുടെ സംവിധായകന്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമിതാഭ് ബച്ചന്റെ ബോളിവുഡ് ചിത്രം പിങ്കിന്റെ ഔദ്യോഗിക റീമേക്കാണ് അജിത്തിന്റെ പുതിയ സിനിമയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

  റിലീസ്

  റിലീസ്

  വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. വിദ്യാ ബാലന്‍,ശ്രദ്ധ ശ്രീനാഥ്,അഭിരാമി വെങ്കിടാചലം,രംഗരാജ് പാണ്ഡെ, അര്‍ജുന്‍ ചിദംബരം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ബോളിവുഡ് റീമേക്കാണെങ്കിലും തമിഴ് പ്രേക്ഷകര്‍ക്കും അജിത്തിന്റെ ആരാധകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലായിരിക്കും ചിത്രം നിര്‍മ്മിക്കുക. മെയ് മാസം തല 59 തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

  എന്‍ജികെ

  എന്‍ജികെ

  ഷൂട്ടിംഗ് പൂര്‍ത്തിയായ സൂര്യയുടെ എന്‍ജികെയും ഈ സമയം തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായ എന്‍ജികെയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സായി പല്ലവിയും രാകുല്‍ പ്രീത് സിംഗുമാണ് ചിത്രത്തിലെ നായികമാര്‍. ശെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സിനിമ വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഒരുക്കുന്നത്.

  നന്ദ ഗോപാലന്‍ കുമാരന്‍

  നന്ദ ഗോപാലന്‍ കുമാരന്‍

  നന്ദ ഗോപാലന്‍ കുമാരന്‍ എന്നാണ് സിനിമയുടെ ടൈറ്റിലിന്റെ പൂര്‍ണ രൂപം. അടുത്തിടെ കേരളത്തിലും എന്‍ജികയുടെ ഷൂട്ടിംഗ് നടന്നിരുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. താനാ സേര്‍ന്ത കൂട്ടം പോലെ സൂര്യയുടെ എന്‍ജികെയും ഹിറ്റാവുമെന്ന് തന്നെയാണ് എല്ലാവരുടെയും പ്രതീക്ഷകള്‍.

  രാഷ്ട്രീയം എനിക്ക് പറ്റിയതല്ല! ഒരു നടനായി നിലനില്‍ക്കാനാണ് ആഗ്രഹം! തുറന്നുപറഞ്ഞ് മോഹന്‍ലാല്‍

  മമ്മൂക്കയുടെ യാത്ര പ്രേക്ഷകര്‍ക്കുമുന്നിലെത്തിക്കാന്‍ യഷ്! ട്രെയിലര്‍ പുറത്തുവിടുന്നത് സൂപ്പര്‍താരം

  English summary
  ajith-surya movies coming at this summer
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X