Don't Miss!
- Lifestyle
Horoscope Today, 21 January 2023: വിജയങ്ങള്‍ തേടിയെത്തും, സാമ്പത്തികം മികച്ചത്; ഇന്നത്തെ രാശിഫലം
- News
കല്യാണപ്പന്തലിൽ ചേച്ചിയുടെ വരന്റെ അരികിൽ എത്തി സഹോദിരി, അടുത്ത നിമിഷം അക്കാര്യം നടന്നു...
- Travel
നീണ്ടവാരാന്ത്യത്തിലെ നാല് അവധികൾ, ഇഷ്ടംപോലെ യാത്രകൾ, നോക്കിവയ്ക്കാം ഈ സ്ഥലങ്ങളും
- Automobiles
ടാറ്റ സിയറയുടെ ഇൻ്റീരിയർ ചിത്രങ്ങൾ വൈറൽ; വേറെ ലെവൽ
- Finance
സേവിംഗ്സ് അക്കൗണ്ട് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ സൂക്ഷിക്കുമല്ലോ? ഒഴിവാക്കേണ്ട 3 തെറ്റുകളിതാ
- Sports
IND vs NZ: ലോര്‍ഡ് ശര്‍ദുല്‍ വേണ്ട! രണ്ടാം മത്സരത്തില്‍ ഉമ്രാന് മാലിക് മതി-കാരണങ്ങളിതാ
- Technology
ജിയോയുടെ 'സൈലന്റ് ഓപ്പറേഷൻ', വച്ചത് ഒരു വെടി, എത്തിയത് രണ്ട് പ്ലാൻ! കോളടിച്ച് വരിക്കാർ
അജിത്തും ശാലിനിയും ആസ്ത്രേലിയയ്ക്ക്
കോളിവുഡിലെ താരദമ്പതിമാരില്‍ മുന്‍നിരയിലാണ് അജിത്-ശാലിനി ജോഡിയുടെ സ്ഥാനം. ഫാമിലി മാന്‍ എന്നാണ് അജിത്തിനെ വിശേഷിപ്പിക്കുന്നതുതന്നെ. ശാലിനിയാണെങ്കില് ബാലതാരമായകാലത്ത് സിനിമ അടക്കിഭരിച്ചയാളാണ്. പിന്നീട് നായികയായി തിരിച്ചെത്തിയ ശാലിനി വിവാഹത്തോടെ അഭിനയം വിടുകയായിരുന്നു.
സിനിമികളുടെയും യാത്രാകമ്പത്തിന്റെയും ഇടയില്‍ കുടുംബത്തിനായി സമയം നീക്കിവെയ്ക്കാന്‍ അജിത്ത് ഒരിക്കലും മറക്കാറില്ല. എല്ലാവര്‍ഷവും എങ്ങോട്ടെങ്കിലും അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നതും അജിത്തിന്റെ പതിവാണ്. ഇത്തവണത്തെ ക്രിസ്മസ് ആഘോഷത്തിനായി അജിത്തും ശാലിനിയും മകളുംകൂടി ആസ്ത്രേലിയയിലേയ്ക്കാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്.

പുതുവത്സരാഘോഷവും കൂടി കഴിഞ്ഞശേഷമേ ഇവര്‍ തിരിച്ചെത്തുകയുള്ളു. ഡിസംബര്‍ 20ന് ഇവര്‍ യാത്രതിരിക്കുമെന്നാണ് സൂചന. 2013 അജിത്തിനെ സംബന്ധിച്ച് തിരക്കേറിയ വര്‍ഷമായിരുന്നു. പലചിത്രങ്ങളുടെയും ലൊക്കേഷനുകള്ക്കിയിലുള്ള യാത്രയിലായിരുന്നു പലസമയത്തും അജിത്ത്. അതുകൊണ്ടുതന്നെയാണേ്രത ഇത്തവണ വിദേശത്ത് ഒരു നീണ്ട വെക്കേഷന് ആയിക്കളയാമെന്ന് അജിത്തും ശാലിനിയും തീരുമാനിച്ചത്.
2014 ജനുവരിയിലാണ് അജിത്തിന്റെ പുതിയ ചിത്രമായ വീരം പ്രദര്‍ശനത്തിനെത്തുന്നത്. ഏറ്റവും ഒടുവില്‍ ഇറങ്ങിയ ചിത്രമായ ആരംഭവും മോശമല്ലാത്ത പ്രതികരണം നേടിയചിത്രമാണ്. വീരത്തിന് അജിത്ത് 20കോടിയാണ് പ്രതിഫലം വാങ്ങിയിരിക്കുന്നതെന്നാണ് കോടമ്പാക്കത്തെ സംസാരം.
-
സുരേഷ് ഗോപി ഡാൻസിൽ സ്വന്തം സ്റ്റൈൽ മാത്രമേ എടുക്കൂ; മറ്റു ഡാൻസേഴ്സിന് തെറ്റിയാൽ കഥ കഴിഞ്ഞു!: മനോജ് ഫിഡാക്
-
ആദ്യ ഭാര്യയാണ് രാധികയെ വിവാഹം കഴിക്കാന്‍ പറയുന്നത്; രണ്ട് ഭാര്യമാരെ കുറിച്ചും മനസ് തുറന്ന് ശരത് കുമാര്‍
-
മുകുന്ദനുണ്ണി ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു, ചിലര്‍ക്കൊക്കെ വിഷമമുണ്ടാകാം; തുറന്നു പറഞ്ഞ് വിനീത്