നസ്‌റിയയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് തല അജിത്ത്, കോരിത്തരിച്ച് നസ്‌റിയ
വളരെ പെട്ടന്നാണ് നസ്‌റിയ നസീം ആരാധകരുടെ മനം കവര്‍ന്നത്. തമിഴിലും മലയാളത്തിലും ഒരേ സമയം ഹിറ്റാകാന്‍ നസ്‌റിയയ്ക്ക് സാധിച്ചു. പത്തൊന്‍പതാം വയസ്സ് പൂര്‍ത്തിയായതും നസ്‌റിയ ഫഹദിനെയും കെട്ടി പോയപ്പോള്‍, ഇന്റസ്ട്രിയിലേക്ക് ഇനി മടങ്ങി വരില്ലേ എന്ന് ആരാധകര്‍ ഭയന്നിരുന്നു.
എന്നാലിതാ ഇപ്പോള്‍ പൃഥ്വിരാജിനെയും പാര്‍വ്വതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മടങ്ങി വരികയാണ് നസ്‌റിയ. പൃഥ്വിരാജിന്റെ സഹോദരി വേഷമാണ് ചിത്രത്തില്‍ നസ്‌റിയയ്ക്ക്.

ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് നസ്‌റിയ തന്റെ ഇരുപത്തിമൂന്നാം പിറന്നാള്‍ ആഘോഷിച്ചത്. ഫഹദിനും പൃഥ്വിയ്ക്കും പാര്‍വ്വതിയ്ക്കുമൊപ്പം നസ്‌റിയ പിറന്നാള്‍ ആഘോഷിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
പൃഥ്വിരാജ് അനിയത്തിയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ചതും വാര്‍ത്തയായിരുന്നു. നസ്‌റിയയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചവരുടെ കൂട്ടത്തിലിതാ തല അജിത്തും. അജിത്ത് പിറന്നാള്‍ ആശംസകള്‍ ഇരിയിച്ച കാര്യം നസ്‌റിയ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
താന്‍ ഒരു വലിയ അജിത്ത് ആരാധികയാണെന്ന് ഒരു അഭിമുഖത്തില്‍ നസ്‌റിയ പറഞ്ഞിരുന്നു. അജിത്തിനൊപ്പം അഭിനയിക്കാന്‍ ആഗ്രമുണ്ടെന്നും താരം വെളിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് നസ്‌റിയയ്ക്ക് പിറന്നാള്‍ ആശംസകളുമായി തല അജിത്ത് എത്തിയത്.


Click it and Unblock the Notifications