നല്ല വിശേഷത്തിന് ശേഷം പുതിയ ചിത്രവുമായി വീണ്ടും അജിതൻ!! വരാൽ...
പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച 'നല്ല വിശേഷം' എന്ന ചിത്രത്തിനു ശേഷം അജിതന്‍, കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'വരാല്‍' .പ്രവാസി ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്രമുഖ താരങ്ങളോടൊപ്പം നല്ലവിശേഷം എന്ന ചിത്രത്തിലെ നായകന്‍ ശ്രീജി ഗോപിനാഥനും വരാലിൽ സുപ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്.

മലയാളത്തിലും തമിഴിലുമായിട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് അജയന്‍ കടനാട്. സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് വിനു തോമസ്, സുജിത് നായര്‍ എന്നിവരാണ്. ചിത്രത്തുലേയ്ക്കുള്ള താരനിർണ്ണയം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കുന്നത് എസ് കെ വില്വൻ & അജയൻ കടനാടും ചേർന്നാണ്. ഗാനരചന സന്തോഷ്വർമ്മ. 2020 ജനുവരിയിലാണ് ചിത്രം പ തിയേറ്ററുകളിൽ എത്തുന്നത്. വരാലിന്റെ പിആര്‍ഓ അജയ് തുണ്ടത്തിലാണ്. വരാല്‍ 2020 ജനുവരിയില്‍ റിലീസ് ചെയ്യു
പ്രകൃതിയെ പ്രണയിച്ചു ജീവിച്ച ഞവരൂര്‍ ഗ്രാമത്തിലെ സ്‌നേഹിക്കാന്‍ മാത്രമറിയുന്ന മനുഷ്യരുടെ കഥ പറഞ്ഞ ചിത്രമാണ് നല്ല വിശേഷം. ശ്രീജി ഗോപിനാഥനാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ബിജു സോപാനം, ഇന്ദ്രന്‍സ്,ചെമ്പില്‍ അശോകന്‍,ബാലാജി,ദിനേശ് പണിക്കര്‍,ശശികുമാര്‍,കലാഭവന്‍ നാരായണന്‍കുട്ടി,തിരുമല രാമചന്ദ്രന്‍,രമേഷ് വലിയശാല,വളവില്‍ മധു,രമേഷ് ഗോപാല്‍,അനിഷ സീനു,അപര്‍ണ നായര്‍,രുക്മിണിയമ്മ,ശ്രീജ സ്റ്റെല്ലാരാജ,രെഞ്ചു,ആന്‍സി മാട്ടൂല്‍,അര്‍ച്ചന,വീണ കൊല്ലം,ബേബി വര്‍ഷ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു


Click it and Unblock the Notifications