ഗൗതം ചിത്രത്തിലും അജിത്തിന് 'സാള്‍ട്ട് ആന്റ് പെപ്പര്‍' തല
തമിഴ് സൂപ്പര്‍താരം തല അജിത്തിന്റെ അമ്പത്തിയഞ്ചാമത്തെ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഗൗതം മേനോന്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഓഗസ്റ്റില്‍ റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ചിത്രത്തില്‍ അജിത്തിന്റെ ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടുകഴിഞ്ഞു.
പതിവ് സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍ തന്നെയാണ് അജിത്ത് ഗൗതം ചിത്രത്തിലും അഭിനയിക്കുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. തല 55 എന്നാണ് പൊതുവേ എല്ലാവരും ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മങ്കാത്ത എന്ന ചിത്രത്തിലാണ് അജിത്ത് ആദ്യമായി സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലില്‍ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വന്ന എല്ലാ ചിത്രങ്ങളിലും ഈ സ്റ്റൈല്‍ തന്നെ തുടരുകയാണ് താരം.

ഗൗതം ചിത്രത്തിലും 'തല' സാള്‍ട്ട് ആന്റ് പെപ്പര്‍
സാള്‍ട്ട് ആന്‍് പെപ്പര്‍ ഹെയര്‍ സ്റ്റൈലുമായി അജിത്ത് കൂളായി പോസ് ചെയ്തിരിക്കുന്ന ചിത്രമാണിത്.

ഗൗതം ചിത്രത്തിലും 'തല' സാള്‍ട്ട് ആന്റ് പെപ്പര്‍
ചിത്രത്തിന്റെ സെറ്റില്‍ നിന്നുമുള്ളൊരു ഫോട്ടോയാണിത്. അജിത്തും സംവിധായകന്‍ ഗൗതം മേനോനും ഒന്നിച്ച്.

ഗൗതം ചിത്രത്തിലും 'തല' സാള്‍ട്ട് ആന്റ് പെപ്പര്‍
ചിത്രത്തിലെ ചില രംഗങ്ങള്‍ അജിത്തിന് വിശദീകരിക്കുകയാണ് ഗൗതം മേനോന്‍.

ഗൗതം ചിത്രത്തിലും 'തല' സാള്‍ട്ട് ആന്റ് പെപ്പര്‍
മുടി വെട്ടിയൊതുക്കി നല്ല സ്മാര്‍ട്ട് ലുക്കില്‍ അജിത്ത്.

ഗൗതം ചിത്രത്തിലും 'തല' സാള്‍ട്ട് ആന്റ് പെപ്പര്‍
അനുഷ്‌ക ഷെട്ടിയാണ് ചിത്രത്തില്‍ അജിത്തിന്റെ നായികയായി എത്തുന്നത്.

ഗൗതം ചിത്രത്തിലും 'തല' സാള്‍ട്ട് ആന്റ് പെപ്പര്‍
താരങ്ങള്‍ ഒരേ സ്‌റ്റൈലില്‍ പലചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ചിലപ്പോള്‍ ആരാധകരില്‍ മടുപ്പുണ്ടാക്കാറുണ്ട്. ഈ ചിത്രം കൂടിയാകുന്നതോടെ തല യുടെ തല സ്‌റ്റൈലിന് ആരാധകര്‍ കൂടുമോ കുറയുമോയെന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











