ഫൈറ്റും ഗാനവുമില്ല; അജ്മല്‍ സെവന്‍ത് ഡേ ഒഴിവാക്കി

By Lakshmi

പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമായ സെവന്‍ത് ഡേയില്‍ യുവതാരം അജ്മല്‍ അമീര്‍ പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന് ആദ്യനാളുകളില്‍ വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ചിത്രത്തില്‍ അജ്മല്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ഇതുസംബന്ധിച്ച് പല കഥകളാണ് പരന്നിട്ടുള്ളത്. ചിലര്‍ അജ്മല്‍ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു എന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ അജ്മലിനെ ഒഴിവാക്കിയതാണെന്നാണ് പറയുന്നത്. എന്തായാലും ഇപ്പോള്‍ ഒരു പോര്‍ടലിനോട് അജ്മല്‍ ഇതുസംബന്ധിച്ച സത്യാവസ്ഥ വ്യക്തമാക്കിയിരിക്കുകയാണ്.

സെവന്‍ത് ഡേയുടെ ചിത്രീകരണം ആരംഭിയ്ക്കുന്നതിന് രണ്ട് ദിവസം മുമ്പായിരുന്നു അജ്മലിന്റെ പിന്മാറ്റം. ചിത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കിയതല്ലെന്നും താന്‍ സ്വയം പിന്മാറുകയായിരുന്നുവെന്നും അജ്മല്‍ പറയുന്നു.

ajmal-ameer

പൃഥ്വിയ്ക്കും അജ്മലിനും തുല്യപ്രാധാന്യമുള്ള വേഷമാണെന്നാണ് ചിത്രത്തിന്റെ കരാര്‍ ഒപ്പുവെയ്ക്കുമ്പോള്‍ പറഞ്ഞിരുന്നതത്രേ. രണ്ട് സ്റ്റണ്ട് സീനും ഒരു ഗാനരംഗവും ഇതിലുള്‍പ്പെടുമെന്നും വ്യവസ്ഥയുണ്ടായിരുന്നു. കരാര്‍ ഒപ്പിട്ടുകഴിഞ്ഞ് അജ്മല്‍ ചിത്രത്തിന്റെ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് നിര്‍മ്മാതാവ് തന്നെ വിളിച്ച് രണ്ട് സ്റ്റണ്ട് സീനും ഗാനരംഗവും കട്ട് ചെയ്യാന്‍ തീരുമാനിച്ചകാര്യമറിയിച്ചുവെന്നും അതിനാലാണ് താന്‍ പിന്മാറിയതെന്നും അജ്മല്‍ പറയുന്നു.

മലയാളത്തില്‍ താന്‍ അധികം വലിയ ചിത്രങ്ങള്‍ ചെയ്തിട്ടില്ലെങ്കിലും തമിഴിലും തെലുങ്കിലുമെല്ലാം ചെയ്തത് വന്‍ ബജറ്റിലുള്ള വലിയ ചിത്രങ്ങളായിരുന്നുവെന്നും അതിലെല്ലാം മികച്ച വേഷമാണ് ചെയ്തിരുന്നതെന്നും അജ്മല്‍ പറയുന്നു.

എന്നാല്‍ അജ്മല്‍ പിണങ്ങിപ്പോയതല്ലെന്നും ഡേറ്റ് പ്രശ്‌നം മൂലം ചിത്രത്തില്‍ നിന്നും അജ്മലിനെ ഒഴിവാക്കിയതാണെന്നുമാണ് സെവന്‍ത് ഡേയുടെ സംവിധായകന്‍ ശ്യാംധര്‍ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X