മോഹന്‍ലാലിനെ നായകനാക്കുമ്പോള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് നീരാളി സംവിധായകന്‍!
മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച സിനിമകളിലൊന്നായി നീരാളി മാറുമെന്നാണ് ആരാധകരുടെ അവകാശ വാദം. ബോളിവുഡ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത പരിചയവുമായാണ് അജോയ് വര്‍മ്മ മലയാളത്തില്‍ തുടക്കം കുറിക്കുന്നത്. ഒടിയന്റെ അവസാന ഷെഡ്യൂളില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി ശരീരഭാരം കുറച്ച മോഹന്‍ലാല്‍ അപ്രതീക്ഷിതമായാണ് മറ്റൊരു സിനിമയില്‍ കൂടി അഭിനയിച്ചത്.
പ്രകാശ് രാജ് അടക്കമുള്ള താരങ്ങളുടെ തിരക്ക് പരിഹണിച്ചാണ് ഒടിയന്റെ അവസാന ഷെഡ്യൂള്‍ മാര്‍ച്ചിലേക്ക് മാറ്റിയത്. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ച്ച് അഞ്ചിനാണ് അവസാന ഷെഡ്യൂള്‍ ആരംഭിക്കുന്നത്. കായംകുളം കൊച്ചുണ്ണിയിലെ അതിഥി വേഷമായ ഇത്തിക്കര പക്കി പൂര്‍ത്തിയാക്കിയതിന് ശേഷം മോഹന്‍ലാല്‍ ഒടിയനിലേക്ക് കടക്കും. നീരാളിയിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

സര്‍പ്രൈസ് പ്രൊജക്ടായിരുന്നു
ഒടിയന്റെ അവസാന ഘട്ട ഷെഡ്യൂള്‍ ആരംഭിക്കാന്‍ വൈകിയതാണ് യഥാര്‍ത്ഥത്തില്‍ നീരാളിക്ക് അനുകൂലമായി മാറിയ ഘടകം. 15 ദിവസമാണ് മോഹന്‍ലാല്‍ ചിത്രത്തിനായി നീക്കി വെച്ചത്.

ആദ്യ മലയാള ചിത്രം
കരിയറിലെ ആദ്യ മലയാള ചിത്രവുമായാണ് അജോയ് വര്‍മ്മ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. ഏതൊരു സംവിധായകനെപ്പോലെയും താനും കൊതിച്ചിരുന്ന കാര്യമാണ് നീരാളിയിലൂടെ സാധ്യമായതെന്ന് സംവിധായകന്‍ പറയുന്നു.

മോഹന്‍ലാലിനെ നായകനാക്കുമ്പോള്‍ ടെന്‍ഷന്‍
മോഹന്‍ലാലിനെ നായകനാക്കി സിനിമയൊരുക്കുമ്പോള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് നേരത്തെ പല സംവിധായകരും വ്യക്തമാക്കിയിരുന്നു. അത്തരത്തില്‍ താനും ആശങ്കയോടെയാണ് നീരാളി തുടങ്ങിയതെന്ന് അജോയ് വര്‍മ്മ പറയുന്നു.

ശരീരഭാരം കുറച്ചതല്ല കാര്യം
18 കിലോ ശരീര ഭാരം കുറച്ച മോഹന്‍ലാലിനെയായിരുന്നില്ല തനിക്ക് ആവശ്യം. മോഹന്‍ലാല്‍ എന്ന താരത്തെയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ രൂപമാറ്റം ഒരു വിഷയമേ ആയിരുന്നില്ല.

ആ നടനെ ഉപയോഗിച്ചു
ഏത് ലുക്കിലായാലും മോഹന്‍ലാല്‍ എന്ന താരത്തെ ഉപയോഗിക്കുകയാണ് താന്‍ ചെയ്തതെന്ന് സംവിധായകന്‍ പറയുന്നു. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ജമ്മോളജിസ്റ്റായി മോഹന്‍ലാല്‍
കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രവുമായാണ് മോഹന്‍ലാല്‍ എത്തുന്നത്. വജ്രങ്ങളുടെയും രത്‌നങ്ങളുടെയും മൂല്യവും ഗുണവും അളക്കുന്ന ജമ്മോളജിസ്റ്റായാണ് മോഹന്‍ലാല്‍ നീരാളിയില്‍ എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

മോഹന്‍ലാല്‍ സ്വീകരിച്ചു
മോഹന്‍ലാലിന് കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഈ സിനിമ ബോളിവുഡ് താരത്തെ ഉള്‍പ്പെടുത്തി ഒരുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സംവിധായകന്‍. എന്നാല്‍ കഥ കേട്ട മോഹന്‍ലാല്‍ സമ്മതം മൂളിയതോടെ മലയാളത്തില്‍ തന്നെ സിനിമ ഒരുക്കുകയായിരുന്നു.

15 ദിവസമാണ് നല്‍കിയത്
15 ദിവസം കൊണ്ടാണ് മോഹന്‍ലാല്‍ അജോയ് വര്‍മ്മയുടെ സിനിമയായ നീരാളി പൂര്‍ത്തിയാക്കിയത്. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെയാണ് വ്യക്തമാക്കിയത്.

നദിയ മൊയ്തുവിന്‍റെ തിരിച്ചുവരവ്
വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് നദിയ മൊയ്തു മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായാണ് താരം അഭിനയിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.


Click it and Unblock the Notifications











