»   » ലാലേട്ടന്റെ പുതിയ വര്‍ഷത്തിലെ തുടക്കം ഗംഭീരമാവും! അജോയ് വര്‍മ്മയുടെ സിനിമ ചിത്രീകരണം ആരംഭിച്ചോ?

ലാലേട്ടന്റെ പുതിയ വര്‍ഷത്തിലെ തുടക്കം ഗംഭീരമാവും! അജോയ് വര്‍മ്മയുടെ സിനിമ ചിത്രീകരണം ആരംഭിച്ചോ?

Posted By:
Subscribe to Filmibeat Malayalam
ഓടിയൻ ശേഷം ഈ കോലത്തിൽ ലാലേട്ടൻ അഭിനയിക്കാൻ പോകുന്ന അടുത്ത സിനിമ?? | filmibeat Malayalam

പുതിയ വര്‍ഷം മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ സിനിമകള്‍ സമ്മാനിക്കുന്ന വര്‍ഷമായിരിക്കും. സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചും മീശ കളഞ്ഞും വലിയ ത്യാഗങ്ങള്‍ നടത്തിയാണ് ലാലേട്ടന്‍ തന്റെ സിനിമകള്‍ക്ക് വേണ്ടി ഒരുങ്ങുന്നത്. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് ശേഷം അജോയ് വര്‍മ്മയുടെ സിനിമയിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നതെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ജയസൂര്യയ്ക്ക് ശുക്രനുദിച്ച വര്‍ഷമാണ് 2017! ഷാജി പാപ്പനും, ജോയി ചേട്ടനും തകര്‍ത്ത റെക്കോര്‍ഡിങ്ങനെ...

അജോയ് വര്‍മ്മയുടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണെന്നും ജനുവരി 9 ന് മോഹന്‍ലാലും ജോയിന്‍ ചെയ്യുമെന്നാണ് പുതിയ വാര്‍ത്തകള്‍. ഇതുവരെ പേരിടാത്ത സിനിമയ്ക്ക് വേണ്ടി മോഹന്‍ലാല്‍ 30 ദിവസം മാറ്റി വെച്ചിരിക്കുയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം.

അജോയ് വര്‍മ്മയുടെ സിനിമ

മോഹന്‍ലാല്‍ അജോയ് വര്‍മ്മ കൂട്ടുകെട്ടില്‍ ഇനിയും പേരിടാത്ത ത്രില്ലര്‍ സിനിമ വരാന്‍ പോവുകയാണ്. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്റെ ചിത്രീകരണം പൂര്‍ത്തിയതിന് പിന്നാലെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നു. ഒടുവില്‍ അജോയ് സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങിയിരിക്കുകയാണ്.

മോഹന്‍ലാല്‍ വരുന്നു


ചിത്രീകരണം ആരംഭിച്ച സിനിമയില്‍ ജനുവരി 9ന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിനിമയ്ക്ക് വേണ്ടി താരം 30 ദിവസമാണ് മാറ്റി വെച്ചിരിക്കുന്നതെന്നും വാര്‍ത്തയുണ്ട്. മുംബൈ, പൂനെ, ശ്രീലങ്ക എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നുമായിരിക്കും സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നത്.

ത്രില്ലര്‍ സിനിമ

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന സിനിമ ഒരു ത്രില്ലറാണ്. സാജു തോമസ് തിരക്കഥ എഴുതുന്ന സിനിമ മൂണ്‍ഷൂട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍

ചിത്രത്തില്‍ നായികമാരായി തമിഴ് നടി തൃഷയും മീനയും അഭിനയിക്കുന്നുണ്ട്. ഒപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഒടിയന്‍


മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ സിനിമയായി നിര്‍മ്മിക്കുന്ന ഒടിയന്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി 18 കിലോ ശരീരഭാരം കുറച്ച് പല ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ വരുന്നത്. ഇപ്പോള്‍ മാറ്റം വരുത്തിയ മോഹന്‍ലാലിന്റെ പുതിയ ലുക്ക് തന്നെയായിരിക്കും അജോയ് വര്‍മ്മയുടെ സിനിമയിലുമെന്നാണ് കരുതുന്നത്.

English summary
Ajoy Varma- Mohanlal Project: Here Is A Major Update!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X