»   » മമ്മൂട്ടിയ്ക്കും നയന്‍താരയ്ക്കും ഇടയില്‍ അജുവിനെന്താണ് കാര്യം?

മമ്മൂട്ടിയ്ക്കും നയന്‍താരയ്ക്കും ഇടയില്‍ അജുവിനെന്താണ് കാര്യം?

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ ഒഴിച്ചു കൂടാനാവാത്ത ഹാസ്യ താരമാണ് അജു വര്‍ഗീസ്. ഏതെങ്കിലുമൊരു ചിത്രത്തില്‍ അജു ഒന്ന് മുഖം കാണിച്ചാല്‍ മതി, പ്രേക്ഷകര്‍ ചിരിയ്ക്കും. അതിനുദാഹരണമാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലെ രോമാഞ്ച രാമകൃഷ്ണന്‍.

ദുല്‍ഖര്‍ സല്‍മാന് ശേഷം, ഇപ്പോള്‍ മമ്മൂട്ടി ചിത്രത്തിലും അതിഥി താരമായി എത്തുകയാണ് അജു. നയന്‍താരയും മമ്മൂട്ടിയും താരജോഡികളായെത്തുന്ന എകെ സാജന്റെ ചിത്രത്തിന് പുതിയ നിയമം എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മമ്മൂട്ടി വക്കീലായെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ക്ലൈന്റായിട്ടാണ് അജു എത്തുന്നത്.


മമ്മൂട്ടിയ്ക്കും നയന്‍താരയ്ക്കും ഇടയില്‍ അജുവിനെന്താണ് കാര്യം?

നേരത്തെ ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തില്‍ അജു മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് മെഗാസ്റ്റാറിനൊപ്പം അഭിനയിക്കുന്നത്


മമ്മൂട്ടിയ്ക്കും നയന്‍താരയ്ക്കും ഇടയില്‍ അജുവിനെന്താണ് കാര്യം?

എകെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി അഡ്വക്കറ്റ് ലൂയിസ് പോത്തന്‍ എന്ന കമ്യൂണിസ്റ്റ് അനുഭാവിയായും ലൂയിസിന്റെ ഭാര്യ വാസുകിയായി നയന്‍താരയും എത്തുന്നു.


മമ്മൂട്ടിയ്ക്കും നയന്‍താരയ്ക്കും ഇടയില്‍ അജുവിനെന്താണ് കാര്യം?

ചിത്രത്തില്‍ അജു ഒരു അതിഥി താരമായിട്ടാണ്. മമ്മൂട്ടി വക്കീലായെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ക്ലൈന്റായിട്ടാണ് അജു എത്തുന്നത്


മമ്മൂട്ടിയ്ക്കും നയന്‍താരയ്ക്കും ഇടയില്‍ അജുവിനെന്താണ് കാര്യം?

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തില്‍ രോമാഞ്ച രാമകൃഷ്ണന്‍ എന്ന കഥാപാത്രമായെത്തി അജു ശരിക്കും പ്രേക്ഷകരെ ചിരിപ്പിച്ചു.


മമ്മൂട്ടിയ്ക്കും നയന്‍താരയ്ക്കും ഇടയില്‍ അജുവിനെന്താണ് കാര്യം?

പുതിയ നിയമത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്. ഒരു ഗാന രംഗം ചിത്രീകരിക്കാന്‍ വേണ്ടി ടീം ചെന്നൈയിലേക്ക് പോകും


English summary
After sharing screen with Dulquer Salmaan in 100 Days of Love earlier this year, Aju Varghese will team up with Mammootty for the megastar's upcoming flick. 'Aju will be doing a cameo in the yet-to-be-titled film as a client of Mammootty's lawyer character Louis Pothen,' informs the film's director A K Sajan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam