അജു ആ താടി വളര്‍ത്തിയത് ദിലീപിന് വേണ്ടി!

By Aswini

ഇപ്പോള്‍ മലയാള സിനിമയില്‍ താടി വളര്‍ത്തല്‍ സീസണാണല്ലോ. പ്രേമത്തില്‍ നിവിന്‍ പോളി താടിയ്ക്ക് ശേഷം ചാര്‍ലിയില്‍ ദുല്‍ഖര്‍ സല്‍മാന്‍ താടി. അതിനടയില്‍ അജു വര്‍ഗീസിന്റെ ബിന്‍ലാദല്‍ താടിസ്‌റ്റൈല്‍ കണ്ടപ്പോള്‍ പ്രേക്ഷകരൊന്ന് ഞെട്ടി.

തന്റെ ഫേസ്ബുക്കില്‍ അജു ആ ഫോട്ടോ ഇട്ടപ്പോള്‍ ആരാധകര്‍ക്കൊന്നും മനസ്സിലായില്ല. ഏതോ സിനിമയുടെ ഗെറ്റപ്പാണെന്ന് മനസ്സിലായെങ്കിലും ഏതാണ് സിനിമയെന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല.

എന്നാല്‍ ആരും പേടിക്കേണ്ട, ആ തടി ദിലീപ് നായകനാകുന്ന ടു കണ്‍ട്രീസ് എന്ന ചിത്രത്തിന് വേണ്ടിയുള്ളതാണ്. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം ഒരു മുഴുനീള കഥാപാത്രമായിട്ടാണ് അജു എത്തുന്നത്.

ഇതാണ് ആ താടി

അജു ആ താടി വളര്‍ത്തിയത് ദിലീപിന് വേണ്ടി!

ഇതാണ് അജു വര്‍ഗീസ് തന്റെ ഫേസ്ബുക്കില്‍ ആദ്യം പോസ്റ്റ് ചെയ്ത ബിന്‍ലാദന്‍ സ്‌റ്റൈല്‍ താടി

ടു കണ്‍ട്രീസിന് വേണ്ടി

അജു ആ താടി വളര്‍ത്തിയത് ദിലീപിന് വേണ്ടി!

ദിലീപിനെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ടു കണ്‍ട്രീസ് എന്ന ചിത്രത്തിന് വേണ്ടിയാണ് അജു ഇത്രയും വലിയ താടി വച്ചു പിടിപ്പിച്ചത്.

താടിയില്‍ എന്താണ് സീക്രട്ട്

അജു ആ താടി വളര്‍ത്തിയത് ദിലീപിന് വേണ്ടി!

ചിത്രത്തില്‍ മുഴുവനും അജു താടി വച്ച് അഭിനയിക്കുന്നില്ല. എന്നാലും ആ താടിയില്‍ എന്തോ സീക്രട്ട് ഉണ്ടെന്നാണ് കേള്‍ക്കുന്നത്.

ഉല്ലാസും അവിനാശും

അജു ആ താടി വളര്‍ത്തിയത് ദിലീപിന് വേണ്ടി!

ദിലീപ് ഉല്ലാസ് എന്ന കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ അജുവിന്റെ പേര് അവിനാശ് എന്നാണ് (ഫോട്ടോയ്ക്ക് കടപ്പാട്; നാന)

ലൊക്കേഷന്‍ സ്റ്റില്‍

അജു ആ താടി വളര്‍ത്തിയത് ദിലീപിന് വേണ്ടി!

ടു കണ്‍ട്രീസിന്റെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ഒരു സെല്‍ഫി. മംമ്ത മോഹന്‍ദാസ് നായികയാകുന്ന ചിത്രത്തില്‍ ഇഷ തല്‍വാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നുണ്ട്. സൃന്ദ അഷബാണ് മറ്റൊരു താരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X