പേര് ഉണ്ണി, നാള് മൂലം; സിനിമയുടെ പേര് 'ഉണ്ണിമൂലം'
വ്യത്യസ്തവും രസകരവുമായി സിനിമയ്ക്ക് പേരിടുന്നതില്‍ മലയാള സിനിമയെ തോല്‍പ്പിക്കാന്‍ ആകില്ല മക്കളേ. നീകൊഞാചാ, നക്കു പെന്റ നക്കുടെക്ക, കൂതറ എന്നൊക്കെ പറയുന്നത് കേട്ടാല്‍ സിനിമയുടെ പേര് തന്നെയാണോ എന്ന് ഒരു നിമിഷം അമാന്തിക്കും.
അപ്പോൾ പിന്നെ വളരെ വ്യത്യസ്തവും രസകരവുമായ പേര് ഹ്രസ്വചിത്രങ്ങളിൽ പരീക്ഷിക്കുന്നതിലും തെറ്റില്ലല്ലോ. 'ഉണ്ണിമൂലം' എന്നത് ഒരു ഹ്രസ്വചിത്രത്തിൻറെ പേരാണ്. പേര് കേട്ട് ആരും തെറ്റിദ്ധരിക്കരുത്. പേര് ഉണ്ണി, നാള് മൂലം. ഇതാണ് ഉണ്ണിമൂലം എന്ന പേര്‌കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അജുവര്‍ഗീസ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം വിപിന്‍ ദാസാണ് സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസിനൊപ്പം ഇടവേള ബാബു, മണിയന്‍പിള്ള രാജു, അരുണ്‍, ടോണി അലക്‌സ് വള്ളുവശ്ശേരി തുടങ്ങിയവരും മുഖ്യവേഷത്തിലെത്തുന്നു.
ദീപു പ്രദീപാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് വിപിന്‍ ചന്ദ്രനാണ്. ഡിഎംവിയാണ് ഉണ്ണിമൂലം നിര്‍മിക്കുന്നത്.
പകരംവയ്ക്കാനില്ലാത്ത ഹാസ്യതാരമായി സിനിമയില്‍ തിളങ്ങുമ്പോള്‍ തന്നെ അജു വര്‍ഗീസ് നായക വേഷങ്ങളും ചെയ്യുന്നുണ്ട്. ഒടുവില്‍ റിലീസായ 'വെള്ളിമൂങ്ങ' എന്ന ചിത്രത്തെകുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











