അജു വര്‍ഗീസ് അസിസ്റ്റന്റ് ഡയറക്ടറാകുന്നു
ഹാസ്യതാരമായെത്തിയ അജുവര്‍ഗീസ് മലയാള സിനിമയില്‍ നായകനായി പിച്ചവയ്ക്കാന്‍ ഒരുങ്ങുന്നതേയുള്ളൂ. അതിനിടയില്‍ അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധാനത്തിലേക്ക് തിരിയാനാണോ ഭാവം എന്നല്ലെ ചിന്തിച്ചു തുടങ്ങുന്നത്. കാടു കയറി ചിന്തിച്ചുതുടങ്ങാന്‍ വരട്ടെ. അജു വര്‍ഗീസ് അസിസ്റ്റന്റ് ഡയറക്ടറാകുകയല്ല, അഭിനയിക്കുകയാണ് ചെയ്യുന്നത്. ദിലീപ് നായകനാകുന്ന റിങ് മാസ്റ്റര്‍ എന്ന ചിത്രത്തിലാണ് അജു വര്‍ഗീസ് ഒരു അസിസ്റ്റന്റ് ഡയറക്ടറുടെ വേഷത്തിലെത്തുന്നത്.
റാഫി മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷം റാഫി ആദ്യമായി സംവിധാനം ചെയ്യുന്ന റിങ്മാസ്റ്റര്‍ പൂര്‍ണമായും ഒരു ഹാസ്യ ചിത്രമാണ്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് രണ്ട് നായകളാണെന്നതാണ് ചിരിക്കാനുള്ള ഒരു വക. ആദ്യകാല നടി രഞ്ജിനിയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഹണി റോസും കീര്‍ത്തി മേനകയുമാണ് ചിത്രത്തിലെ നായികമാര്‍.

സര്‍ക്കസ് കൂടാരത്തിന്റെ പശ്ചാത്തലത്തിലാണ് റിങ് മാസ്റ്റര്‍ കഥ പറയുന്നത്. അജു വര്‍ഗീസിനൊപ്പം ചിരിക്ക് മേമ്പൊടി കൂട്ടാന്‍ സുരാജ് വെഞ്ഞാറമൂടും ഉണ്ടപക്രുവും എത്തുന്നുണ്ട്.
നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിച്ച ഒംശാന്തി ഓശാന എന്ന ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് അജുവര്‍ഗീസ് ഇപ്പോള്‍. ഇനി റിലീസ് കാത്തിരിക്കുന്ന ചിത്രം പോളിടെക്‌നിക്കാണ്. ഭാവനയും കുഞ്ചാക്കോ ബോബനുമാണ് താരജോഡികള്‍. അതിനിടയില്‍ അജുവര്‍ഗീസ് വിവാഹിതനാകാന്‍ പോകുന്നു എന്ന വാര്‍ത്തയും കേള്‍ക്കുന്നുണ്ട്.


Click it and Unblock the Notifications