ചേട്ടാ മീശയില്ല!
വെള്ളിമൂങ്ങയിലെ പാച്ചന്‍ എന്ന കഥാപാത്രം പൂര്‍ണമാകുന്നത് അജു വര്‍ഗീസിന്റെ മൂക്കിന് താഴേ ആ മീശ കൂടെ വരുമ്പോഴാണ്. ആദ്യമായാണത്രെ അജു മീശ വച്ച് അഭിനയിക്കുന്നത്. സംഗതി പൊടിമീശയാണെങ്കിലും കാണുമ്പോള്‍ ഒരു ലുക്കൊക്കെ വേണ്ടെ എന്നാണ് അജു ചോദിക്കുന്നത്.
വെള്ളിമൂങ്ങയില്‍ മീശയുള്ള ഒരു കഥാപാത്രമാണ് എന്റേത് എന്ന് സംവിധായകന്‍ ജിജു ജാക്കബ് നേരത്തെ പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ അജു പറഞ്ഞു, ചേട്ടാ മീശയില്ല. എന്നാലും ജിജോ വിടുന്ന പ്രശ്‌നമില്ല, ഉള്ള മീശ വച്ച് അഭിനയിച്ചാല്‍ മതിയെന്നായിരുന്നു മറുപടി.

തിരക്കഥാകൃത്തും സംവിധായകനും പറയുന്നത് അതുപോലെ ചെയ്തു, അതാണ് പാച്ചന്‍ എന്ന കഥാപാത്രത്തിന്റെ വിജയം എന്ന് അജു വര്‍ഗീസ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
പാച്ചന്‍ നന്നായിട്ടുണ്ടെങ്കില്‍ അത് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും പരിശ്രമത്തിന്റെ ഫലമാണെന്നാണ് അജു പറയുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഓം ശാന്തി ഓശാന, തുടങ്ങി വെള്ളിമൂങ്ങ വരെ അഭിനയിച്ച മികച്ച കഥാപാത്രങ്ങളും തനി നാട്ടിന്‍ പുറത്തുകാരനാണെന്നും അതൊരുഭാഗ്യമായി കരുതുന്നെന്നും അജു വര്‍ഗീസ് പറയുന്നു.


Click it and Unblock the Notifications











