»   » ദിലീപിനോട് നന്ദി പറയാതിരിക്കാന്‍ കഴിയില്ലെന്ന് അജു വര്‍ഗ്ഗീസ്

ദിലീപിനോട് നന്ദി പറയാതിരിക്കാന്‍ കഴിയില്ലെന്ന് അജു വര്‍ഗ്ഗീസ്

Posted By: Sanviya
Subscribe to Filmibeat Malayalam

മായാമോഹിനി, റിങ് മാസ്റ്റര്‍, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപിനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അജു വര്‍ഗ്ഗീസ്. എന്നാല്‍ സന്തോഷത്തോടൊപ്പം ചെറിയ പേടിയുമുണ്ടെന്ന് അജു വര്‍ഗ്ഗസ് പറയുന്നു. ഫേസ്ബുക്ക് പേജിലൂടെയാണ് അജു വര്‍ഗീസ് പറഞ്ഞത്.

തന്റെ പ്രണയ രഹസ്യം ആദ്യമായി കാവ്യ വെളിപ്പെടുത്തിയത് ദിലീപിനോട്

സുന്ദര്‍ ദാസ് സംവിധാനം ചെയ്യുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം അജു വര്‍ഗീസും അഭിനയിക്കുന്നുണ്ട്. വളരെ കുറച്ച് സീനുകളില്‍ മാത്രമാണ് അജു വര്‍ഗ്ഗീസ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ദിലീപിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം അജു വര്‍ഗ്ഗീസ് പങ്കു വച്ചതിങ്ങനെ. തുടര്‍ന്ന് വായിക്കൂ..

മധു, മമ്മൂട്ടി, ദിലീപ്, മുകേഷ്, ഭരത് ഗോപി... മോഹന്‍ലാലിനെ മാത്രം അടൂര്‍ അഭിനയിപ്പിച്ചില്ല!!

വെല്‍കം ടു സെന്‍ട്രല്‍ ജയിലിനെ കുറിച്ച്

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപും സുന്ദര്‍ ദാസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍. വേദികയാണ് ചിത്രത്തിലെ നായിക. രണ്‍ജി പണിക്കര്‍, അജു വര്‍ഗ്ഗീസ്, കൊച്ചു പ്രേമന്‍, ഷറഫുദ്ദീന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, കലാഭവന്‍ ഷാജോണ്‍, പ്രദീപ് കോട്ടയം, ഗിന്നസ് പക്രു, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നാല് അഞ്ച് സീനില്‍ ഞാനും

ചിത്രത്തിലെ നാല്-അഞ്ച് സീനില്‍ മാത്രമാണ് അജു വര്‍ഗീസ് അഭിനയിക്കുന്നത്. മായാമോഹിനി, റിങ് മാസ്റ്റര്‍, ടു കണ്‍ട്രീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപിനൊപ്പം അജു വര്‍ഗീസ് അഭിനയിക്കുന്ന ചിത്രം കൂടിയാണ് വെല്‍കം ടു സെന്‍ട്രല്‍ ജയില്‍.

നന്ദി പറഞ്ഞ് അജു

കൂടെ അഭിനയിക്കാന്‍ വീണ്ടും അവസരം തന്നതിന് ദിലീപിനോട് അജു വര്‍ഗീസ് നന്ദി പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയാണ് അജു വര്‍ഗീസ് പറഞ്ഞത്.

സന്തോഷത്തോടൊപ്പം പേടിയും

ദിലീപേട്ടനൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ അതിലേറെ പേടിയും. അജു വര്‍ഗ്ഗീസ് പറയുന്നു. അദ്ദേഹത്തിന്റെ ഹ്യൂമര്‍ ടൈമിംങുള്ള പെര്‍ഫോമന്‍സ് എന്റെ തെറ്റ് കാരണം നഷ്ടപ്പെടുമോ എന്ന പേടിയാണെന്നും അജു വര്‍ഗ്ഗീസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

അജു വര്‍ഗ്ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.

English summary
Aju Varghese about Dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam