നിര്‍മ്മാണത്തിന് പിന്നാലെ സംവിധാനത്തിലേക്കോ! അജു വര്‍ഗീസ് നല്‍കിയ മറുപടി ഇങ്ങനെ!

നടന്‍, നിര്‍മ്മാതാവ് തുടങ്ങി സിനിമയുടെ സമസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ച അനുഭവവുമായി മുന്നേറുകയാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയതാണ് ഈ താരത്തെ. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയുള്ള വരവ് ഇപ്പോള്‍ കമലയിലെത്തി നില്‍ക്കുകയാണ്. 9 വര്‍ഷമായി താന്‍ സിനിമയിലെത്തിയിട്ടെന്ന് അജു വര്‍ഗീസ് പറയുന്നു. ഇതിനകം തന്നെ 100 ചിത്രം പൂര്‍ത്തിയാക്കിയാണ് താരം മുന്നേറുന്നത്. നിരവധി പേരുടെ സ്‌നേഹവും പിന്തുണയുമാണ് ഇന്നും തനിക്കൊപ്പമുള്ളതെന്നും വിജയപരാജയങ്ങള്‍ക്കപ്പുറം നടനെന്ന നിലയില്‍ തനിക്ക് ഗുണ മാത്രമേയുണ്ടായിട്ടുള്ളൂവെന്ന് താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അജു മനസ്സുതുറന്നത്.

തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടണമെന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിച്ചിരുന്നുള്ളൂവെന്ന് താരം പറയുന്നു. നായകനാവുന്നതിനെക്കുറിച്ചുള്ള സ്വപ്നങ്ങളൊന്നുമില്ലായിരുന്നു, കമലയിലൂടെയാണ് അത്തരത്തിലൊരു സൗഭാഗ്യം ലഭിച്ചത്. സീനിന്റെ വലിപ്പചെറുപ്പം നോക്കാതെയാണ് അഭിനയിക്കാറള്ളത്. ലവ് ആക്ഷന്‍ ഡ്രാമയിലൂടെയാണ് അജു നിര്‍മ്മാണത്തില്‍ തുടക്കം കുറിച്ചത്. യാദൃശ്ചികമായാണ് അത് സംഭവിച്ചത്. നിര്‍മ്മാണത്തില്‍ സജീവമാവുമെന്നൊന്നും പറയുന്നില്ല. എന്നാല്‍ നല്ല വിഷയങ്ങളുള്ള സിനിമ വന്നാല്‍ ഭാവിയിലും നിര്‍മ്മാതാവായെത്തുമെന്നും താരം പറയുന്നു.

Aju Varghese

സംവിധാനമോഹമുണ്ടോയെന്ന തരത്തിലുള്ള ചോദ്യങ്ങളും അജുവിന് നേരെ ഉയര്‍ന്നിരുന്നു. സംവിധാനത്തിലേക്ക് കടക്കുമോയെന്ന കാര്യത്തെക്കുറിച്ചൊന്നും ഇപ്പോള്‍ പറയാനാവില്ല. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ പ്രവര്‍ത്തിച്ചതിന് ശേഷമാണ് സഹസംവിധായകന്റെ ജോലിയെക്കുറിച്ച് മനസ്സിലാക്കിയത്. ശ്രമകരമായ ജോലിയാണത്. മനസ്സുകൊണ്ടും ശരീരം കൊണ്ടും വളരെയധികം പ്രയത്‌നങ്ങള്‍ ആവശ്യമുണ്ട് സംവിധാനത്തിന്. സംവിധാനത്തിലേക്ക് കടക്കുമോയെന്നൊന്നും അറിയില്ലെന്നും ഭാവിയിലെ കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലല്ലോയെന്നുമായിരുന്നു അജു വര്‍ഗീസിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X