»   » ഫോണെടുക്കാനെന്താ ഇത്രയും താമസം, എടുത്താല്‍ എടുത്തു, ഇല്ലേ ഇല്ല

ഫോണെടുക്കാനെന്താ ഇത്രയും താമസം, എടുത്താല്‍ എടുത്തു, ഇല്ലേ ഇല്ല

Posted By: Sanviya
Subscribe to Filmibeat Malayalam

തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന മിക്ക ചിത്രങ്ങളുടെയും ഭാഗമാണ് അജു വര്‍ഗീസ്. സെപ്തംബര്‍ പത്തിന് പുറത്തിറങ്ങിയ 'വെല്‍കം ടു സെന്‍ട്രല്‍ ജയില്‍', സെപ്തംബര്‍ എട്ടിന് പുറത്തിറങ്ങിയ ഒപ്പം എന്നീ ചിത്രങ്ങളിലെല്ലാം അജു വര്‍ഗീസുമുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രത്തില്‍ ബാബു എന്ന ഓട്ടോ ഡ്രൈവറുടെ വേഷമാണ് അജു അവതരിപ്പിക്കുന്നത്.

കുറേനാള്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ പുറകെ നടന്ന് ചോദിച്ച് വാങ്ങിയ വേഷമാണിതെന്ന് അജു വര്‍ഗീസ് പറയുന്നു. 'മംഗളത്തിന്' നല്‍കിയ അഭിമുഖത്തിലാണ് അജു വര്‍ഗീസ് പറഞ്ഞത്. അജു തന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച് അഭിമുഖത്തില്‍ പറഞ്ഞതില്‍ നിന്ന്. തുടര്‍ന്ന് വായിക്കൂ..

കഥാപാത്രം ഏതാണെന്ന് നോക്കാറില്ല

കഥാപാത്രത്തിന്റെ പ്രാധാന്യം ഞാന്‍ നോക്കാറില്ല. സൗഹൃദത്തിന്റെ പേരിലാണ് പലരും സിനിമയില്‍ അഭിനയിക്കുമോ എന്ന് ചോദിക്കുന്നത്. അതുക്കൊണ്ട് കഥാപാത്രം ഏതാണെന്ന് നോക്കാതെ പോയി അഭിനയിക്കും. കഥാപാത്രം ചെറുതാണെങ്കിലും വലുതാണെങ്കിലും. അജു വര്‍ഗീസ് പറയുന്നു.

നല്ല വേഷം ഇല്ല, പിന്നെ എന്തു ചെയ്യും

നല്ല വേഷങ്ങള്‍ ലഭിക്കുന്നില്ല. പിന്നെ എന്തു ചെയ്യാന്‍ പറ്റും. എന്റെ സാന്നിധ്യമുണ്ടെങ്കില്‍ സിനിമ വിജയിക്കുമെന്ന് തോന്നി ഏതെങ്കിലും പ്രൊഡ്യൂസര്‍ വിളിച്ചാലും താന്‍ പോകും. ഞാന്‍ കാരണം ഒരു പ്രൊഡ്യൂസര്‍ക്ക് ഗുണമാണുണ്ടാകുന്നതെങ്കില്‍ എനിക്ക് സന്തോഷം തന്നെ-അജു വര്‍ഗീസ് പറയുന്നു.

വെള്ളിമൂങ്ങയിലേക്ക് വന്നത്

സൗഹൃദത്തിന്റെ പേരിലാണ് വെള്ളിമൂങ്ങയില്‍ അഭിനയിക്കാന്‍ തന്നെ ജിബുവേട്ടന്‍(ജിബു ജേക്കബ്) വിളിക്കുന്നത്. അഭിനയത്തിന്റെ കാര്യത്തില്‍ തനിക്ക് ഏറെ ആത്മവിശ്വാസം തോന്നിയ ചിത്രമാണ് വെള്ളിമൂങ്ങ. അജു വര്‍ഗീസ് പറഞ്ഞു.

ഫോണെടുക്കില്ലെന്നോ

അതെ വിളിച്ചാല്‍ ഞാന്‍ ഫോണെടുക്കാറില്ല, അത് ആരാണെങ്കിലും. വിളിക്കുന്നവരൊക്കെ പലതരത്തിലുള്ളവരാണ്. അവരോടൊക്കെ സംസാരിച്ച് സമയം കളയാന്‍ പറ്റില്ല. പക്ഷേ മെസേജ് അയച്ചാല്‍ മറുപടി കൊടുക്കുമെന്ന് അജു പറയുന്നു.

English summary
Aju Varghese about film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam