അജു വര്‍ഗീസ് എ പടത്തില്‍ അഭിനയിച്ചിട്ടുണ്ട്!
എന്ത് അജു വര്‍ഗീസ് എ പടത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നോ. അതത്ര വലിയ അപരാദമായൊന്നും ആരും കരുതേണ്ടതില്ല. കാര്യം വ്യക്തമാക്കാം. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ എ പടത്തില്‍ അഭിനയിച്ചതിന്റെ കഥ അജു തന്നെ വിശദീകരിച്ചത്.
വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത്, ആസിഫ് അലിയും അജു വര്‍ഗീസുമൊക്കെ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച 'കളിപോയി' എന്ന ചിത്രമില്ലേ, അതാണ് അജു അഭിനയിച്ച എ പടം. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റായിരുന്നു.

ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചപ്പോള്‍ അത് മാറ്റിത്തരണമെന്ന് സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടില്ല. എ സര്‍ട്ടിഫൈഡ് സിനിമയുടെ ഉള്ളടക്കം എന്താണെന്ന് അറിയാമായിരുന്നിട്ടും ചിലര്‍ വിമര്‍ശിച്ചു. മനുഷ്യരുടെ കഥ പറയുന്ന സിനിമയില്‍ സര്‍ക്കാര്‍ മുദ്രയോടെ പുറത്തിറങ്ങുന്ന മദ്യവും സിഗരറ്റും ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് അജുവിന്റെ ചോദ്യം.
ചിത്രത്തില്‍ യുവജനതയെ വഴിതെറ്റിക്കാന്‍ ഒന്നും ചെയ്തിട്ടില്ല. അതില്‍ ഉപയോഗിച്ചിരിക്കുന്നത് പെപ്‌സിയും കട്ടന്‍കാപ്പിയുമാണ്. ഒരിക്കലും മദ്യപാനത്തെ പിന്തുണച്ചിട്ടുമില്ല. കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ വിമര്‍ശിക്കാം. അല്ലാതെ നിങ്ങള്‍ എന്തിനാണ് ആ സിനിമ ചെയ്തതെന്ന് ചോദിക്കുന്നത് ശരിയല്ല. എന്തായാലും എ പടത്തില്‍ അഭിനയിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ പറയാം ഉണ്ടേ..!!- അജു വര്‍ഗീസ് പറഞ്ഞു.


Click it and Unblock the Notifications











