നയന്‍താരയ്‌ക്കൊപ്പമുളള രസകരമായ നിമിഷങ്ങള്‍ പങ്കുവെച്ച് അജു! നിവിനും ധ്യാനുമുണ്ട് കൂടെ
നിവിന്‍ പോളി-നയന്‍താര കൂട്ടുകെട്ടില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്.

നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രം കൂടിയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും സിനിമ ഇടംപിടിച്ചിരുന്നു. ലവ് ആക്ഷന്‍ ഡ്രാമ ചിത്രീകരണ സമയത്തെ ഒരു വീഡിയോ അജു വര്‍ഗീസ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു.
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുളള രസകരമായ നിമിഷങ്ങളാണ് വീഡിയോയിലുളളത്. അജു പങ്കുവെച്ച വീഡിയോയില്‍ നയന്‍താര, ധ്യാന്‍, വിശാഖ്, നിവിന്‍, അജു എന്നിവരാണുളളത്. ഞാന്‍ മുങ്ങി എന്ന ക്യാപ്ഷനോടൊയാണ് അജു വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓണം റിലീസായിട്ടാണ് ലവ് ആക്ഷന്‍ ഡ്രാമ തിയ്യേറ്ററുകളില്‍ എത്തിയിരുന്നത്. അടുത്ത സുഹൃത്തുക്കള്‍ എല്ലാം വീണ്ടും ഒരുമിച്ച ചിത്രം കൂടിയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. നിവിനും അജു വര്‍ഗീസും ഒരിടവേളയ്ക്ക് ശേഷം ഒന്നിച്ചപ്പോള്‍ കൂടെ വിനീത് ശ്രീനിവാസനും ഉണ്ടായിരുന്നു. സുമന്‍ എന്ന നെഗറ്റീവ് റോളിലാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ എത്തിയത്. കേരളത്തിനൊപ്പം ചെന്നൈയും കഥാപശ്ചാത്തലമാക്കികൊണ്ടായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ ഒരുക്കിയിരുന്നത്.
മലയാളം, തമിഴ് സംഭാഷണങ്ങള്‍ ഇടകലര്‍ത്തികൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയ്യേറ്ററുകളിലെത്തിയ സിനിമ മറ്റു സംസ്ഥാനങ്ങളിലും വലിയ റിലീസായിട്ടാണ് എത്തിയിരുന്നത്. ഒരിടവേളയ്ക്ക് ശേഷം മലര്‍വാടി ആര്‍ട്സ് ക്ലബിലെ താരങ്ങളും ചിത്രത്തില്‍ എത്തിയിരുന്നു. ശ്രീനിവാസന്‍, രണ്‍ജി പണിക്കര്‍, ബിജു സോപാനം, മല്ലിക സുകുമാരന്‍ തുടങ്ങിയവരും ലവ് ആക്ഷന്‍ ഡ്രാമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.


Click it and Unblock the Notifications