'കടലാസു പുലി'യായി അജുവര്‍ഗീസ്
ഭാഗ്യം അജുവര്‍ഗീസിന്റെ വാതിലിലും മുട്ടിത്തുടങ്ങി. അജുവും മലയാളത്തിന്റെ നായകനിരയിലേക്ക് മാറുന്നു. 'മോനായി അങ്ങനെ ആണായി' എന്ന ചിത്രമാണ് ഇപ്പോള്‍ അജുവിനെ നായകനാക്കി ഒരുക്കുന്ന ഒരു ചിത്രം. അതുകഴിഞ്ഞാലുടന്‍ അജു 'കടലാസുപുലി'യാകും.
വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന കടലാസു പുലി എന്ന ചിത്രത്തിലും അജു വര്‍ഗീസാണ് നായകന്‍. ഒരു മുഴുനീള ഹാസ്യ ചിത്രമായിരുക്കും കടലാസുപുലി. ടൈറ്റില്‍ റോളില്‍ അജു വര്‍ഗീസും. മറ്റ് കഥാപാത്രങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല.

അടുത്തിടെ ഇറങ്ങിയ സക്കറിയുടെ ഗര്‍ഭിണികള്‍, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ ചിത്രങ്ങളിലെ അജുവിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. തട്ടത്തിന്‍ മറയത്ത്, സെവന്‍സ്, ചാപ്‌റ്റേഴ്‌സ്, കിളി പോയി തുടങ്ങിയ ചിത്രങ്ങളില്‍ ഹാസ്യതാരമായെത്തിയ അജു സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലൂടെയാണ് അതിനൊരു മാറ്റം വരുത്തിയത്.
നവാഗതനായ സന്തോഷ് ഖാന്‍ സംവിധാനം ചെയ്യുന്ന 'മോനായി അങ്ങനെ ആണായി' എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളായി മോനായിയുടെ വേഷത്തിലെത്തുന്നതും അജുവര്‍ഗീസാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലെ കൂട്ടുകെട്ട് ഈ ചിത്രത്തിന് വേണ്ടി വീണ്ടും ഒന്നിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.


Click it and Unblock the Notifications











