സണ്ണി ലിയോണിനൊപ്പമുളള മമ്മൂട്ടി ചിത്രം! കമന്റുകള്‍ അതിരുകടന്നപ്പോള്‍ പോസ്റ്റ് പിന്‍വലിച്ച് അജു

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മധുരരാജയ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയുടെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ക്കും മറ്റും മികച്ച വരവേല്‍പ്പു തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

ചിത്രത്തിലെ മമ്മൂക്കയുടെ ഗെറ്റപ്പിനും വസ്ത്രധാരണത്തിനും മികച്ച അഭിപ്രായങ്ങള്‍ തന്നെ എല്ലായിടത്തുനിന്നും ലഭിച്ചു. കഴിഞ്ഞ ദിവസം മധുര രാജയുടെതായി പുറത്തിറങ്ങിയ ഒരു ലൊക്കേഷന്‍ ചിത്രം വൈറലായിരുന്നു. സണ്ണി ലിയോണിനൊപ്പം മമ്മൂക്കയും അണിയറപ്രവര്‍ത്തകരുമുളള ഒരു ഫോട്ടോയായിരുന്നു പുറത്തിറങ്ങിയിരുന്നത്. നടന്‍ അജുവര്‍ഗീസ് ഉള്‍പ്പെടെയുളള ആരാധകര്‍ ഒന്നടങ്കം ഇത് ഷെയര്‍ ചെയ്തിരുന്നു. എന്നാല്‍ ആ പോസ്റ്റ് അജുവിന് കുറച്ച് കഴിഞ്ഞ് പിന്‍വലിക്കേണ്ടി വന്നിരുന്നു.

മധുര രാജയുടെ വരവ്

മധുര രാജയുടെ വരവ്

ഒമ്പത് വര്‍ഷത്തിനു ശേഷം പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുര രാജയ്ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പോക്കിരി രാജ പോലെ പക്ക ഒരു മാസ് എന്റര്‍ടെയ്‌നറായിരിക്കും മധുര രാജയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മധുരരാജ തിയ്യേറ്ററുകളില്‍ ആരാധകര്‍ക്കും കുടുംബങ്ങള്‍ക്കും ആഘോഷിച്ചുകാണാനാവുന്ന വിധമാണ് ഒരുക്കുന്നത്. ഫസ്റ്റ്‌ലുക്കിന് പിന്നാലെയായിരുന്നു ചിത്രത്തിന്റെ പുതിയ ഒരു ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നത്

വൈറലായ ചിത്രം

വൈറലായ ചിത്രം

ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് സണ്ണി ലിയോണിനൊപ്പം അണിയറപ്രവര്‍ത്തകര്‍ എടുത്തൊരു ഫോട്ടോയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മധുര രാജയുടെ ഗാനരംഗത്തിന്റെ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടാ ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഫോട്ടോയില്‍ സണ്ണിക്കൊപ്പം മമ്മൂട്ടി,സലീ കുമാര്‍,നോബി തുടങ്ങിയ താരങ്ങളും ഉണ്ടായിരുന്നു.

അക്ക വിത്ത് ഇക്ക

അക്ക വിത്ത് ഇക്ക

ഫോട്ടോ പോസ്റ്റ് ചെയ്ത് നിമിഷ നേരങ്ങള്‍ക്കുളളിലാണ് വൈറലായി മാറിയിരുന്നത്. നടന്‍ അജു വര്‍ഗീസ് അടക്കമുളള മമ്മൂക്ക ആരാധകര്‍ ഒന്നടങ്കം ചിത്രം ഫേസ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലും ഷെയര്‍ ചെയ്തിരുന്നു. അക്ക വിത്ത് ഇക്ക എന്ന ക്യാപ്ഷനോടു കൂടിയാണ് അജു ചിത്രം പങ്കുവെച്ചിരുന്നത്. അജുവിന്റെ പോസ്റ്റും നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിരുന്നു.

നടന്‍ പോസ്റ്റ് പിന്‍വലിച്ചു

നടന്‍ പോസ്റ്റ് പിന്‍വലിച്ചു

എന്നാല്‍ അതിനു താഴെ താരങ്ങളെ ആക്ഷേപിക്കുന്ന തരത്തിലുളള അപഹാസ്യമായ കമന്റുകള്‍ വന്നു തുടങ്ങിയതോടെ ആ കുറിപ്പ് അജു തന്നെ പിന്നീട് ഫേസ്ബുക്കില്‍ നിന്നും മാറ്റുകയായിരുന്നു. മുന്‍പും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ പുലിവാല് പിടിച്ചുളള താരമാണ് അജു വര്‍ഗീസ്. എന്നാല്‍ ഇത്തവണ താരം പെട്ടെന്ന് പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

റിലീസ് വിഷുവിന്

റിലീസ് വിഷുവിന്

അതേസമയം വിഷുവിനാണ് മമ്മൂക്കയുടെ മധുര രാജ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.ഇത്തവണ നെല്‍സണ്‍ ഐപ്പാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഉദയകൃഷ്ണ തന്നെ രണ്ടാം ഭാഗത്തിനു വേണ്ടിയും തിരക്കഥയെഴുതിയിരിക്കുന്നു.അനുശ്രീ,ഷംന കാസിം,അന്ന രാജന്‍ തുടങ്ങിയവരാണ് സിനിമയിലെ നായികമാര്‍. സണ്ണി ലിയോണും കൂടി എത്തിയതോടെ പ്രേക്ഷകരുടെ ആകാംക്ഷ കൂടിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X