»   » പ്രേക്ഷകര്‍ കാത്തിരുന്ന ആ സര്‍പ്രൈസ് ഇതാ! നിവിനും നയന്‍താരയും ഒന്നിക്കുന്നു! അണിയറയിലോ?

പ്രേക്ഷകര്‍ കാത്തിരുന്ന ആ സര്‍പ്രൈസ് ഇതാ! നിവിനും നയന്‍താരയും ഒന്നിക്കുന്നു! അണിയറയിലോ?

Posted By: Karthi
Subscribe to Filmibeat Malayalam

തട്ടത്തിന്‍ മറയത്ത് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ പ്രേക്ഷകര്‍ക്കായി ഒരു വലിയ സര്‍പ്രൈസ് ഒരുക്കുന്നുണ്ടെന്ന് നേരത്തെ നിവിന്‍ പോളിയും അജുവര്‍ഗീസും വ്യക്തമാക്കിയിരുന്നു. നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ ചിത്രമായിരിക്കും എന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ അവയെ തള്ളിയാണ് പുതിയ ചിത്രം ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീനിവാസന്‍, ധ്യാന്‍, അജു വര്‍ഗീസ്, നിവിന്‍ പോളി എന്നവര്‍ ചേര്‍ന്നാണ് പുതിയ ചിത്രമായ ലൗ ആക്ഷന്‍ ഡ്രാമയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഒട്ടേറെ പുതുമകളുമായിട്ടാണ് ലൗ ആക്ഷന്‍ ഡ്രാമ ഒരുങ്ങുന്നത്. ചിത്രത്തിന്റെ അണിയറയിലാണ് ഏറെ പ്രത്യേകതകളുള്ളത്.

Nivin Nayathara

ലൗ ആക്ഷന്‍ ഡ്രാമയുടെ ആദ്യത്തെ പ്രത്യേകത ഈ ചിത്രത്തിലൂടെ ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാകുന്നു എന്നതാണ്. വിനീതിന് പിന്നാലെ ശ്രീനിവാസന്റെ കുടുംബത്തില്‍ നിന്നും മറ്റൊരു സംവിധായകന്‍ കൂടെ മലയാള സിനിമയിലേക്ക് പ്രവേശിക്കുകയാണ്. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ആദ്യമായിട്ടാണ് ഇവര്‍ രണ്ടുപേരും ഒന്നിക്കുന്നത്. ഈ ചിത്രത്തില്‍ നിര്‍മാതാവിന്റെ റോൡലാണ് അജുവര്‍ഗീസ് എത്തുന്നത്. നടനായും സഹസംവിധായകനായും തിളങ്ങിയ അജു നിര്‍മാണത്തില്‍ കൈവച്ചു നോക്കുന്ന ആദ്യ ചിത്രമാണിത്. 

Dhyan Aju

ശ്രീനിവാസന്‍ ചിത്രം വടക്കുനോക്കി യന്ത്രത്തിലെ ദിനേശനും ശോഭയും വീണ്ടും അവതരിക്കുന്നു എന്നതാണ് ധ്യാന്‍ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ദിനേശനായി നിവന്‍ പോളി എത്തുമ്പോള്‍ ശോഭയാകുന്നത് നയന്‍താരയാണ്. എന്നാല്‍ ലൗ ആക്ഷന്‍ ഡ്രാമ വടക്കുനോക്കി യന്ത്രത്തിന്റെ രണ്ടാം ഭാഗമാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷാന്‍ റഹ്മാന്റേതാണ് സംഗീതം. ചിത്രത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്ത് വരും.

English summary
Dhyan’s debut movie will have Nivin Pauly and Nayanthara in the lead roles. The movie has been titled as Love Action Drama. Official launch was event held today in Crowne Plaza, Kochi. Nivin, Shaan Rahman, Sreenivasan, Dhyan and many others were present for the function.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam