അജു വര്‍ഗീസ് വിവാഹിതനായി
യുവതാരം അജു വര്‍ഗ്ഗീസ് വിവാഹിതനായി. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായി ജോലിചെയ്യുന്ന അഗസ്റ്റീനയാണ് അജുവിന്റെ വധു. കടവന്ത്ര എളംകുളം പള്ളിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.
നേരത്തേ അജുവിന്റേത് പ്രണയവിവാഹമാണെന്നും മറ്റും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അഗസ്റ്റീനയെ താന്‍ സുഹൃത്തുക്കള്‍ വഴി പരിചയപ്പെട്ടതാണെന്നും വീട്ടുകാരാണ് വിവാഹമുറപ്പിച്ചതെന്നും അജു പിന്നീട് വ്യക്തമാക്കിയിരുന്നു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അജു വര്‍ഗ്ഗീസ് സിനിമയിലെത്തുന്നത്. ഇതിന് മുമ്പ് ഹ്രസ്വചിത്രങ്ങളിലും അജു അഭിനയിച്ചിരുന്നു.
ഇപ്പോള്‍ യുവതാരങ്ങളില്‍ ഏറ്റവും തിരക്കേറിയ അജുവര്‍ഗ്ഗീസ്, സഹനടന്‍, ഹാസ്യനടന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെടുന്നുണ്ട്. അവസാനം പുറത്തിറങ്ങിയ പുണ്യാളന്‍ അഗര്‍ബത്തീസും, ഓം ശാന്തി ഓശാനയുമെല്ലാം അജുവിന്റെ അഭിനയത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ദിലീപ് ചിത്രം റിങ് മാസ്റ്റര്‍, കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പോളിടെക്‌നിക് എന്നിവയിലെല്ലാം അജു പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.


Click it and Unblock the Notifications











