മുരുഗാ... വിസ്മയം... യഥാര്‍ത്ഥ ലാലിസം ഇതാണെന്ന് അജു വര്‍ഗീസ്
മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. റിലീസ് ചെയ്ത് പത്ത് ദിവസം പിന്നിടുമ്പോഴേക്കും ചിത്രം 50 കോടിയാണ് ബോക്‌സോഫീസില്‍ സ്വന്തമാക്കിയത്. ഇതോടെ മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ 50 കോടി സ്വന്തമാക്കിയ ചിത്രമെന്ന റെക്കോര്‍ഡാണ് പുലിമുരുകന്‍ സ്വന്തമാക്കിയത്.
സിനിമാ ലോകത്തു നിന്നും ഒട്ടേറെ പേര്‍ പുലിമുരുകനെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു. ജൂഡ് ആന്റണി, ബി ഉണ്ണികൃഷ്ണന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍. ഇപ്പോഴിതാ അജു വര്‍ഗീസും പുലിമുരുകനെ കുറിച്ച് പറഞ്ഞിരിക്കുന്നു.

ഒരു തരിപ്പ് മാത്രം
സത്യത്തില്‍ ഒന്നും പറയാന്‍ പറ്റുന്നില്ല. ആകെ മൊത്തം ശരീരമാകെ ഒരു തരിപ്പ് മാത്രം. മുരുഗാ.. വിസ്മയം... യഥാര്‍ത്ഥ ലാലിസം. നന്ദി വൈശാഖേട്ട, ഗോപി ചേട്ട, ജോണ്‍ കുട്ടി എന്ന് പറഞ്ഞാണ് അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

50 കോടിയിലേക്ക്
കഴിഞ്ഞ ദിവസം പുലിമുരുകന്‍ 50 കോടി ബോക്‌സോഫീസില്‍ നേടിയതായി അജു വര്‍ഗീസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. അതിന് പിന്നാലെയാണ് അജുവിന്റെ ശ്രദ്ധേയമായ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റ്.

മികച്ച പ്രതികരണം
ഒക്ടോബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തിയ പുലിമുരുകന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്.

മൊഴിമാറ്റ ചര്‍ച്ചകള്‍
ഇപ്പോള്‍ മൊഴിമാറ്റ ചര്‍ച്ചകള്‍ പുരോകഗമിച്ചു വരികയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, ചൈനീസ്, വിയഗ്നാമീസ് എന്നീ ഭാഷകളിലേക്കാണ് പുലിമുരുകന്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ലാലേട്ടന്റെ ഫോട്ടോസിനായി ക്ലിക്ക് ചെയ്യൂ


Click it and Unblock the Notifications