''ഗോസ്വാമി നീ തീര്‍ന്നു‌''...!! കാളപ്പെറ്റെന്ന് കേട്ട് കയറെടുത്ത് അജു വര്‍ഗ്ഗീസ്

മോനെ ഗോസ്വാമി നീ തീർന്നു'. എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

By Desk

സിനിമ താരങ്ങൾ എന്നാൽ കേവലം അഭിനയം എന്ന മേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നവരല്ല. അതിൽ പ്രത്യേകിച്ച് മലയാളികൾ. തങ്ങളുടേതായ അഭിപ്രായങ്ങളും നിലപാടുകളും മുഖം നോക്കാതെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കാൻ അവർക്കൊരു മടിയുമില്ല. അത് തങ്ങളുടെ കരിയറിനേയോ ഭാവിയേയോ ബാധിക്കുമെന്നുള്ള വ്യാകുലതയും ഇവർക്കില്ല.

aju

സോഷ്യൽ മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങൾ പങ്കുവെയ്ക്കുന്ന ഒരു യുവ താരമാണ് അജുവർഗീസ്. ഗോ സ്വാമി വിഷയത്തിലും അജു രംഗത്തെത്തിയിട്ടുണ്ട്. 'മോനെ ഗോസ്വാമി നീ തീർന്നു'. എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. അർണവ് ഗോസ്വാമി നയിച്ച ചർച്ചയ്ക്ക് ശേഷമായിരുന്നു അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത്രയും കാലം നിങ്ങളുടെ എല്ലാ സിനിമകളും ആദ്യം ഷോയ്ക്ക് തന്നെ കാണുന്ന നിങ്ങളുടെ കടുത്ത ആരാധകനായിരുന്നു ഞാനെന്നും എന്നാൽ ഇനി അത് ഉണ്ടാകില്ലെന്നും ഒരു വ്യക്തി പോസ്റ്റിന് കമന്റ് അടിച്ചിരുന്നു. ഇയാളോട് കേരളത്തെ മറന്നൊരു ആരാധനാ വേണോ സഹോദരാ എന്നും അജുവും ചോദിക്കുന്നുണ്ട്. ഇതിനു മുൻപ് നടിയെ അക്രമിച്ച കേസിലും താരം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. അതിന്റെ പേരിൽ അന്ന് അജു കുറച്ചു വെള്ളം കുടിച്ചിരുന്നു.

കേരളത്തിലുണ്ടായ പ്രളയത്തിൽ യുഎഇയുടെ 700 കോടി ധനസഹായം നുണയാണെന്നുള്ള വാദത്തിലൂടെയായിരുന്നു ഗോ സ്വാമിയുടെ ചർച്ച. എന്നാൽ ആ ചർച്ച ഇപ്പോൾ കുഴഞ്ഞു മറിഞ്ഞ് ഒരു അവസ്ഥയിലായിരിക്കുകയാണ്. ഈ കൂട്ടം ഒരു നാണംകെട്ട വര്‍ഗ്ഗമാണ് നുണ പ്രചരിപ്പിക്കുന്നത് . ഇവര്‍ തുടര്‍ച്ചയായി കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്.സ്വന്തം രാജ്യത്തെ അപമാനിക്കാന്‍. ഇതിന് അവര്‍ പണം വാങ്ങിയിട്ടുണ്ടോയെന്ന് സംശയിക്കണം. ഇത് ഒരു പ്രത്യേക വിഭാഗമാണോ? ആരായിരിക്കും അവരെ സാമ്പത്തികമായി പിന്തുണയ്ക്കുന്നത്. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ഗൂഡാലോചനയാണ് അവര്‍ ചെയ്യുന്നതെന്നും അർണവ് ചർച്ചയിൽ പറഞ്ഞിരുന്നു. എന്നാൽ ഇതിലെവിടേയും അർണവ് മലയാളികൾ എന്ന് വിശേഷിപ്പിച്ചിട്ടില്ല. ഇത്തരത്തിലുളള പ്രവർത്തി ചെയ്യുന്നവരെയാണ് നാണം കെട്ടവര്‍ഗ്ഗം എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് അർണവ് മലയാളികളെ ഒന്നടങ്കം നാണം കെട്ടവര്‍ഗ്ഗം എന്ന് വിശേഷിപ്പിച്ചുവെന്നാണ്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക ആക്രമണം നടക്കുകയാണ്. അജുവിന്റെ പോസ്റ്റും ഇതിനെ സാധൂകരിക്കുന്ന തരത്തിലുളളതാണ്. എന്തായാലും നടന്റെ പോസ്റ്റും മലയാളികളുടെ പ്രതിഷേധവും സോഷ്യൽ മീഡിയയിൽ കത്തി കയറുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X