»   » ഈ നാട്ടില്‍ ഒരു നേതാവ് മരിച്ചാല്‍ സംഭവിക്കുന്നത് എന്തായിരിക്കും, അജു വര്‍ഗീസ്

ഈ നാട്ടില്‍ ഒരു നേതാവ് മരിച്ചാല്‍ സംഭവിക്കുന്നത് എന്തായിരിക്കും, അജു വര്‍ഗീസ്

Posted By: Sanviya
Subscribe to Filmibeat Malayalam

ജയലളിതയുടെ മരണത്തില്‍ നെഞ്ചുപൊട്ടി കരയുന്നവരെയും ആത്മഹത്യയ്ക്ക് ശ്രമിച്ചവരെയും പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റിനെതിരെ നടന്‍ അജു വര്‍ഗീസ്. സോഷ്യല്‍ പ്രചരിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്തുക്കൊണ്ടാണ് അജു വര്‍ഗീസ് പ്രതികരിച്ചത്.

ഒരു മുഖ്യമന്ത്രി മരിച്ചതില്‍ ഒരു സംസ്ഥാനം മൊത്തം കണ്ണീരില്‍ കുതിരുന്നതിന് പുച്ഛിക്കുന്നതിന് പകരം സ്വയമൊന്ന് തിരിഞ്ഞ് നോക്കണം. ഈ നാട്ടിലെ ഏതെങ്കിലും ഒരു നേതാവ് മരിച്ചാല്‍ ഇത് സംഭവിക്കുന്നുണ്ടോ എന്ന് തിരിച്ചറിയണമെന്നും അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

മണ്ടന്മാരാണോ

തമിഴ്‌നാട്ടിലുള്ളവരെല്ലാം മണ്ടന്മാരാണോ? ഒരു ഭരണാധികാരി അസുഖം വന്ന് മരിച്ചതിന് നെഞ്ചത്തടിച്ച് കരയാനും ആത്മഹത്യ ചെയ്യാനും അവിടെയുള്ള ഊളകള്‍ക്ക് പ്രാന്താണോ. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്്റ്റ് ഷെയര്‍ ചെയതുകൊണ്ടാണ് അജു വര്‍ഗീസ് പ്രതികരിച്ചു.

കൂടപ്പിറപ്പാണ് അവരെ വിട്ട് പോയത്

തമിഴ്‌നാട്ടിലെ തന്റെ ഒരു കൂട്ടുകാരന്‍ ജയലളിതയെ കുറിച്ച് ചോദിച്ച കാര്യം പറഞ്ഞുകൊണ്ടാണ് അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. മച്ചാ ഞങ്ങളുടെ അമ്മ ഞങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്ത് തരുന്നുണ്ടെന്ന് അറിയാമോ? പത്താം ക്ലാസ് കഴിഞ്ഞ കുട്ടിക്ക് ഫ്രീയായി സൈക്കിള്‍, പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ലാപ്‌ടോപ്, ഗവണ്‍മെന്റ് ആശുപത്രിയില്‍ ജനിക്കുന്ന ഒരു കുട്ടിക്ക് വേണ്ട എല്ലാ സാധനങ്ങളും അമ്മ ബോണ്‍വിറ്റ എന്ന പദ്ധതിയിലൂടെ. പ്രസവം സൗജന്യം, പാവപ്പെട്ടവരുടെ വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ എല്ലാം. ഇവര്‍ക്ക് നഷ്ടപ്പെട്ടത് വെറുമൊരു മുഖ്യമന്ത്രി മാത്രമല്ല. അവരുടെ സകല കാര്യങ്ങളും നോക്കി നടത്തുന്ന ഒരു കൂടപിറപ്പാണ്.

മണ്ടന്മാര്‍ എന്ന് മുദ്ര കുത്തരുത്

ഒരാള്‍ മരിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്യുന്നതിനെ ഒന്നും ഈ പോസ്റ്റ് ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല. പക്ഷേ ജനറലൈസ് ചെയ്ത് മണ്ടന്മാരെന്ന് മുദ്ര കുത്തരുതെന്ന് മാത്രം.

സ്വയം ഒന്ന് തിരിച്ച് നോക്കണം

ഒരു മുഖ്യമന്ത്രി മരിച്ചതില്‍ സംസ്ഥാനം മൊത്തം കണ്ണീരില്‍ കുതിരുന്നതില്‍ പുച്ഛിക്കുന്നതിന് പകരം സ്വയം തിരിഞ്ഞ് നോക്കണം. ഈ നാട്ടിലെ ഏതെങ്കിലും ഒരു നേതാവ് മരിച്ചാല്‍ എന്തുക്കൊണ്ട് അത് സംഭവിക്കുന്നില്ലെന്ന് തിരിച്ചറിയണം. അതില്‍ മലയാളി ബുദ്ധിമാനയതുക്കൊണ്ടോ തമിഴന്‍ മണ്ടനുമായതുക്കൊണ്ടോ അല്ല. അജു വര്‍ഗീസ് പറയുന്നു.

ഫേസ്ബുക്കിന്റെ പൂര്‍ണരൂപം

അജു വര്‍ഗീസിന്റെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം.

English summary
Aju Varghese facebook post about Jayalalitha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam