വടക്കുന്നാഥന്റെ മണ്ണിൽ അവർ വീണ്ടും കണ്ടുമുട്ടുന്നു!! ലാലേട്ടന് വ്യത്യസ്തമായ ആശംസയുമായി അജു
നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത് ലൂസിഫറിനു ശേഷം പുറത്തു വരുന്ന മോഹൻലാൽ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. 32 വർഷത്തിനു ശേഷം ലാലേട്ടൻ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന ചിത്രമാണിത്. കോമഡി എന്റര്‍ടൈന്‍മെന്റായണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്. കുന്നംകുളംകാരൻ മാണിക്കുന്നേൽ ഇട്ടി മാത്തന്റെ മകൻ ഇട്ടിമാണി ആയിട്ടാണ് മോഹൻലാൽ എത്തുന്നത്. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം വ്യത്യസ്തമായ ഒരു സംഗമവേദിക്ക് കൂടിയ്ക്ക് കൂടി വേദിയാകുകയാണ്.

ഇട്ടിമാണിയിൽ ഒരു പ്രധാന വേഷത്തിൽ അശോകനും എത്തുന്നുണ്ട്. മുൻപ് തൃശ്ശൂരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായ തൂവാനത്തുമ്പികളിൽ മോഹൻലാലിൻറെ കൂട്ടുകാരനായി അശോകൻ വേഷമിട്ടിരുന്നു. വീണ്ടും വർഷങ്ങൾക്ക ശേഷം ഈ കൂട്ട്ക്കെട്ട് ഒന്നിക്കുകയാണ്. ലാലേട്ടനും അശേകനും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് അജു വർഗീസ്.ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ''വടക്കുന്നാഥന്റെ മണ്ണിൽ അവർ വീണ്ടും കണ്ടുമുട്ടുന്നു, തൂവാനത്തുമ്പികൾക്കു ശേഷം. ഇത്തവണ ഇട്ടിമാണി മേയ്ഡ് ഇൻ ചൈനക്ക് വേണ്ടി !!!Proud to click this lovely combo !!നമ്മുക്കൊരു ഫുൾ ജാർ സോഡാ കാച്ചിയല്ലോ'' - അജു ഫേസ്ബുക്കിൽ കുറിച്ചു.
ഹണി റോസാണ ചിത്രത്തിലെ നായിക. സിദ്ദിഖ്, സലിംകുമാർ, വിനു മോഹൻ,, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമൾ ശർമ്മ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. സിംഗപ്പൂർ, തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ലുസിഫറിന്റെ വിതരണക്കാരായ ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്‌സ് തന്നെയാണ് ഇട്ടിമാണിയും തിയേറ്ററുകളിൽ എത്തിക്കുന്നത്.


Click it and Unblock the Notifications