»   » മമ്മൂട്ടി ഫാന്‍സിന്‍റെ പൊങ്കാല അജു വര്‍ഗീസിന് നേരെയും, എന്ത് ചെയ്താലും തെറിയെന്ന് താരം!

മമ്മൂട്ടി ഫാന്‍സിന്‍റെ പൊങ്കാല അജു വര്‍ഗീസിന് നേരെയും, എന്ത് ചെയ്താലും തെറിയെന്ന് താരം!

Posted By:
Subscribe to Filmibeat Malayalam

മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കെത്തിയ താരമാണ് അജു വര്‍ഗീസ്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട താരത്തിന് മികച്ച അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങി മുന്‍നിര താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായാണ് താരം മുന്നേറുന്നത്.

വിവാഹ വാര്‍ഷിക ദിനത്തില്‍ അമാലിന് ദുല്‍ഖര്‍ നല്‍കിയ ആശംസ, സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് വൈറലാവുന്നു!

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരത്തിന് ഫേസ്ബുക്കിലൂടെ ഇടയ്ക്ക് രൂക്ഷവിമര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. അജുവിന്റെ പുതിയ പോസ്റ്റും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകരാണ് താരത്തിനെ ഫേസ്ബുക്കിലൂടെ കൊന്ന് കൊലവിളിക്കുന്നത്. പോസ്റ്റിന് കീഴില്‍ രൂക്ഷമായ പ്രതികരണങ്ങളാണ് പലരും പോസ്റ്റ് ചെയ്തിട്ടുള്ളത്.

ആട് 2 പ്രമോട്ട് ചെയ്തു

ജയസൂര്യ നായകനായെത്തിയ ആട് 2 വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലേക്ക് എത്തിയത്. മികച്ച സ്വീകാര്യത നേടിയാണ് ചിത്രം മുന്നേറുന്നത്. മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഷെയര്‍ ചെയ്ത പോസ്റ്റ്

ആട് 2ന് തിയേറ്ററുകളില്‍ ലഭിക്കുന്ന സ്വീകരണത്തെക്കുറിച്ചും നിലത്തിരുന്ന് സിനിമ കാണേണ്ടി വന്നയാള്‍ പോസ്റ്റ് ചെയ്ത കുറിപ്പും അജു ഷെയര്‍ ചെയ്തിരുന്നു. ഫെസ്റ്റിവല്‍ വിന്നര്‍ എന്ന തലക്കെട്ട് നല്‍കിയാണ് അജു വര്‍ഗീസ് പോസ്റ്റ് ഷെയര്‍ ചെയ്തത്.

മമ്മൂട്ടി ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല

ക്രിസ്മസ് റിലീസുകള്‍ക്ക് തുടക്കം കുറിച്ചത് മമ്മൂട്ടിയായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് മാസ്റ്റര്‍പീസ് തിയേറ്ററുകളിലേക്ക് എത്തിയത്. ആദ്യമെത്തിയ സിനിമയെക്കുറിച്ച് ഒന്നും പറയാതെ ജയസൂര്യ ചിത്രത്തിനെ പ്രമോട്ട് ചെയ്തത് ആരാധകര്‍ക്ക് ഇഷ്ടപ്പെട്ടില്ല.

എല്ലാ സിനിമയും പ്രമോട്ട് ചെയ്തു

മാസ്റ്റര്‍പീസ് ഒഴികെയുള്ള എല്ലാ സിനിമയും അജു പ്രമോട്ട് ചെയ്തു. അതില്‍ നിന്നും മനസ്സിലാക്കിക്കൂടെ അജുവിന്റെ മനസ്സിലെ കറുപ്പെന്നാണ് ഒരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. എന്തുകൊണ്ടാണ് മാസ്റ്റര്‍പീസിനെ പ്രമോട്ട് ചെയ്യാത്തതെന്നുള്ള ചോദ്യവും ചിലര്‍ ചോദിച്ചിട്ടുണ്ട്.

മറുപടിയുമായി താരമെത്തി

ഒപ്പം എന്ന സിനിമ മുതല്‍ കാണുന്നതാണ്, ഇപ്പോള്‍ ആട്2 ,എന്ത് പ്രമോട്ട് ചെയ്താലും തെറി, ആയിക്കോട്ടെയെന്നാണ് അജു വര്‍ഗീസ് കുറിച്ചിട്ടുള്ളത്.

ഒപ്പവും വില്ലനും പ്രമോട്ട് ചെയ്തപ്പോള്‍

താന്‍ അഭിനയിച്ച മോഹന്‍ലാല്‍ ചിത്രങ്ങളായ ഒപ്പം, വില്ലന്‍ തുടങ്ങിയ ചിത്രങ്ങളെ പ്രമോട്ട് ചെയ്തപ്പോഴും ഇത്തരത്തില്‍ രൂക്ഷവിമര്‍ശനം താരത്തിന് ലഭിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും അതാവര്‍ത്തിച്ചിരിക്കുകയാണ്.

English summary
Aju Varghese facebook getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X