വിനീത് ശ്രീനിവാസന്റെ കോളറിൽ കുത്തിപ്പിടിച്ച് അജു! നിനക്കറിയണം അല്ലേടാ ആരാ അജു വർഗീസ് എന്ന്
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടൻ അജു വർഗീസ്. ,സിനിമ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം തന്നെ ട്രോളാനും തനിയ്ക്ക് ട്രോളാനും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ഹെലൻ എന്ന ചിത്രത്തിലെ രംഗമാണ് അജു പങ്കുവെച്ചിരിക്കുന്നത്. വിനീതുമായുള്ള ഒരു കോമ്പിനേഷൻ സീനാണിത്.

ചിത്രത്തിന് നൽകിയ ക്യാപ്ഷനാണ് പ്രേക്ഷകരുടെ ഇടയിൽ ചിരിപടർത്തിയിരിക്കുന്നത്,.നിനക്കറിയണം അല്ലേടാ ആരാ അജു വര്ഗീസ് എന്ന് അല്ലെ. വിനീതിന്റെ കോളറിൽ പിടിച്ചു നിൽക്കുന്ന ചിത്രത്തിനോടൊപ്പമാണ് ഈ ക്യാപ്ഷൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷ നേരം കൊണ്ട് പോസ്റ്റ് വൈറലായിരിക്കുകയാണ്. അജു വർഗീസ് പോലീസ് വേഷത്തിൽ എത്തിയ ചിത്രമാണ് ഹെലൻ. ചിത്രം നിർമ്മിക്കുന്നതിനോടൊപ്പം അതിഥ വേഷത്തിൽ വിനീതും പ്രത്യക്ഷപ്പെടുന്നുണ്ട്.
സസ്പെൻസ് നിലനിർത്തി കൊണ്ടുള്ള അതിഥി കഥാപാത്രത്തിലാണ് വിനീത് എത്തുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ഹെലന് ലഭിക്കുന്നത്. കുമ്പളങ്ങി ശേഷം അന്ന ബെൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഹെലൻ.


Click it and Unblock the Notifications