അജു വര്‍ഗീസ് വിവാഹിതനാകുന്നു
കൊച്ചി: ഇതാ ഒരു യുവനടന്‍ കൂടി വിവാഹിതനാകുന്നു. ന്യൂജനറേഷന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അജു വര്‍ഗീസ് ആണ് വിവാഹിതനാകുന്നത്. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായ അഗസ്റ്റീന മനുവാണ് അജുവിന്റെ വധു. ഫെബ്രുവരി 24 ന് കടവന്ത്ര എളംകുളം പള്ളിയില്‍ വച്ചാണ് വിവാഹം.
തന്റേത് പ്രണയവിവാഹമില്ലെന്നും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതാണെന്നും അജു. തന്റെ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചുള്ള വധുവിനെ തന്നെയാണ് ലഭിച്ചതെന്നും അജു പറഞ്ഞു. ഓം ശാന്തി ഓശാന എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയാണ് ഇരട്ടി മധുരമായി അജുവിന്റെ വിവാഹം.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്‌ളബ് എന്ന ചിത്രത്തിലൂടെയാണ് അജു വര്‍ഗീസ് വെള്ളിത്തിരയിലെത്തുന്നത്. പുതുമുഖങ്ങള്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണി നിരന്ന ചിത്രമായിരുന്നു മലര്‍വാടി ആര്‍ട്‌സ് ക്ളബ്. മലര്‍വാടി താരങ്ങളില്‍ നിവിനും അജുവും തിരക്കുള്ള നായകന്‍മാരായി മാറിക്കഴിഞ്ഞു. ദിലീപ് നായകനാവുന്ന റിങ്മാസ്റ്ററാണ് അജുവിന്റെ പുതിയ പ്രോജക്ട്


Click it and Unblock the Notifications