സിനിമ പ്രൊമോട്ട് ചെയ്തതിന് വിമര്‍ശനം! മറുപടിയുമായി അജുവര്‍ഗീസ്!!
ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഞാന്‍ മേരിക്കുട്ടി തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ജയസൂര്യയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് മേരിക്കുട്ടിയെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം ജയസൂര്യയുടെ മികച്ച പ്രകടനമാണ് ചിത്രത്തിലേതെന്നും നേരത്തെ പ്രേക്ഷക പ്രതികരണങ്ങള്‍ വന്നിരുന്നു.
മലയാളത്തിലെ വെര്‍സ്റ്റൈല്‍ ആക്ടര്‍ താന്‍ തന്നെയാണെന്ന് ഉറപ്പിക്കുന്ന തരത്തിലാണ് ജയസൂര്യ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. നടന്‍ അജുവര്‍ഗീസും ജയസൂര്യയ്‌ക്കൊപ്പം ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട്. മേരിക്കുട്ടിയില്‍ ആര്‍ജെ ഹെന്റി എന്ന കഥാപാത്രത്തെയാണ് അജു അവതരിപ്പിച്ചിരിക്കുന്നത്.

പ്രാധാന്യമുളെളാരു വേഷത്തിലാണ് ചിത്രത്തില്‍ അജുവര്‍ഗീസ് എത്തുന്നത്. മേരിക്കുട്ടി വിജയകരമായി മുന്നേറുന്നതിനിടെ പതിവ് പോലെ ചിത്രത്തിന്റെയൊരു പോസ്റ്റര്‍ അജു ഫേസ്ബുക്കില്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നു. ചിത്രത്തിലെ ജയസൂര്യയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററായിരുന്നു അജു പങ്കുവെച്ചിരുന്നത്. എന്നാല്‍ അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിമര്‍ശകരില്‍ ഒരാള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല,. നിങ്ങള്‍ക്ക് ഇതെല്ലാം പ്രമോട്ട് ചെയ്യാന്‍ എന്തുകിട്ടുമെന്നാണ് വിമര്‍ശനാത്മകമായി അജുവിന്‍റെ പോസ്റ്റില്‍ ഒരാള്‍ കമന്റിട്ടിരുന്നത്. ഉടന്‍ തന്നെ ഒന്നിന് പത്ത് ലക്ഷം രൂപ കിട്ടുമെന്ന രസകരമായ മറുപടിയുമായി അജു രംഗത്തെത്തി.

അതേസമയം തന്നെ അജുവിന്റെ പോസ്റ്റിന് താഴെ മറ്റൊരാള്‍ കൂടി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. നിനക്ക് കുറച്ച് ഉളുപ്പുണ്ടോ എന്നും ജനങ്ങളുടെ പണമാണ് നിങ്ങളെ വളര്‍ത്തിയതെന്നും എന്ന തരത്തിലായിരുന്നു ഇയാളുടെ കമന്റ് വന്നിരുന്നത്. ഇയാള്‍ക്കും തക്കതായ മറുപടി അജുവര്‍ഗീസിന്റെ ഭാഗത്തുനിന്നും വന്നിരുന്നു. "അതെ നിങ്ങളുടെ പണം തന്നെയാണ് സിനിമയുടെ വരുമാനം.പക്ഷേ ഒന്നു ചോദിക്കട്ടെ, ഞാന്‍ താങ്കളോട് എന്ത് ചെയ്തു.ഞാന്‍ ഭാഗമായ സിനിമയെ പ്രോമാട്ട് ചെയ്‌തതോ. ശരിക്കും മനസിലാകാത്തത് കൊണ്ട് ചോദിച്ചതാണ്, അജു വര്‍ഗീസ് മറുപടി നല്‍കി.


Click it and Unblock the Notifications