ബാഹുബലി ഷൂട്ടിന് മുന്‍പ് ഇവരിങ്ങനെ! വിനീതിനും നിവിന്‍ പോളിക്കും കട്ടപ്പണിയുമായി അജു വര്‍ഗീസ്!

സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന താരങ്ങളിലൊരാളാണ് അജു വര്‍ഗീസ്. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ തരംഗമായി മാറുന്നത്. നിര്‍മ്മാതാവും അഭിനേതാവുമായി നിറഞ്ഞുനില്‍ക്കുകയാണ് താരം ഇപ്പോള്‍. എല്ലാ തരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് തെളിയിച്ച അജു ഇതിനകം തന്നെ 100 സിനിമ പൂര്‍ത്തിയാക്കിയിരുന്നു. മോഹന്‍ലാലിനൊപ്പം അഭിനേതാവായാണ് ഇട്ടിമാണിയില്‍ താരം എത്തിയത്. അതേ സമയം തന്നെ ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിച്ചത്. അജുവായിരുന്നു. രണ്ട് സിനിമകളും ഒരുപോലെ ഹിറ്റാവട്ടെയെന്നാണ് പ്രാര്‍ത്ഥനയെന്നും താരം പറഞ്ഞിരുന്നു.

നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ

വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവരുടെയെല്ലാം അടുത്ത സുഹൃത്താണ് അജു. അജുവിന്റെ പിന്തുണയെക്കുറിച്ച് വാചാലനായാണ് നേരത്തെ ധ്യാന്‍ എത്തിയത്. സിനിമയ്ക്കിടയിലെ രസകരമായ നിമിഷങ്ങളെക്കുറിച്ചെല്ലാം വാചാലനായി ഇടയ്ക്ക് താരം എത്താറുണ്ട്. ഇപ്പോഴിതാ ഷൂട്ടിംഗിന് മുന്‍പുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. തോളോട് തോള്‍ ചേര്‍ന്ന് ചിരിച്ച് നില്‍ക്കുകയാണ് വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും. ബാഹുബലി ഷൂട്ടിന് മുന്‍പ് എന്ന തലക്കെട്ടുമായാണ് അജു ഫോട്ടോ പോസ്റ്റ് ചെയ്തത്.

Aju Varghese

ലവ് ആക്ഷന്‍ ഡ്രാമ വിജയിപ്പിക്കാനുള്ള ശ്രമമാണ് അജു നടത്തുന്നതെന്നുള്ള കമന്റുകളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നിരവധി പേരാണ് അജുവിന്റെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായി എത്തിയിട്ടുള്ളത്. സെല്‍ഫ് ട്രോളിന്റെ കാര്യത്തിലായാലും സുഹൃത്തുക്കള്‍ക്ക് പണി കൊടുക്കുന്ന കാര്യത്തിലായാലും ഏറെ മുന്നിലാണ് അജു വര്‍ഗീസ്. അജുവിന്റെ ലോറ്റസ്റ്റ് പോസ്റ്റ് കാണാം.

View this post on Instagram

Before the Baahubali shot 😀

A post shared by Aju Varghese (@ajuvarghese) on

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X