വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും പുതിയ സിനിമയെക്കുറിച്ച് സംസാരിക്കുന്നത് കേട്ട അജുവിന്റെ ഭാവം???

യുവതാരനിരയില്‍ ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് അജു വര്‍ഗീസ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് ഈ താരം തുടക്കം കുറിച്ചത്. കുട്ടു എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന തരത്തിലുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. ട്രോളര്‍മാരുടെ സ്വന്തം താരങ്ങളിലൊരാള്‍ കൂടിയാണ് അജു. സോഷ്യല്‍ മീഡിയയിലൂടെ താരത്തെ കൊന്നുകൊല വിളിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. വിമര്‍ശനങ്ങളും വിവാദങ്ങളുമൊന്നും താരത്തെ ബാധിക്കാറില്ല. വീണ്ടും പോസ്റ്റുകളുമായി എത്താറുണ്ട്.

അഭിനയത്തില്‍ മാത്രമല്ല ലുക്കിലൂടെയും ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമായ ലവ് ആക്ഷന്‍ ഡ്രാമയ്ക്കായി വ്യത്യസ്ത ലു്ക്കാണ് താരം സ്വീകരിച്ചത്. അമ്മയുടെ ഷോയ്ക്കിടയില്‍ ആസിഫിനൊപ്പം നൃത്തവുമായി താരമെത്തിയിരുന്നു. ലവ് ആക്ഷന്‍ ഡ്രാമയ്ക്കിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് രസകരമായ പോസ്റ്റുമായി താരമെത്തിയത്. ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും പുതിയ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയിലുള്ള തന്‍രെ ഭാവത്തെക്കുറിച്ചുള്ള ട്രോളുമായാണ് ഇത്തവണ അജു എത്തിയത്.

Aju Varghese

ഒരു തെങ്ങുകയറ്റക്കാരന്റെ വേഷമെങ്കിലും തനിക്കായി മാറ്റി വെക്കാമോയെന്നും തന്നെ ട്രോളാന്‍ മറ്റാരും വേണ്ടെന്നുമൊക്കെയുള്ള കമന്റുകളാണ് ചിത്രത്തനടിയിലുള്ളത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യത്തില്‍ അസിസ്റ്റന്റെ ഡയറക്ടറായും താരം പ്രവര്‍ത്തിച്ചിരുന്നു. നായകനായ നിവിനെ സെറ്റിലേക്കെത്തിക്കാനായി താന്‍ പെട്ട പാടിനെക്കുറിച്ചും അത്ര എളുപ്പമുള്ള കാര്യമല്ല ഇതെന്ന് മനസ്സിലാക്കിയതായും താരം പറഞ്ഞിരുന്നു. ഇതോടെയാണ് ഈ പണി തനിക്ക് പറ്റിയതല്ലെന്ന് മനസ്സിലാക്കിയത്. അജു വര്‍ഗീസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു. കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X