'അജു നന്നായി ഫുഡ് കഴിക്കും, കൂടെയുള്ളവരെ കഴിപ്പിക്കുകയും ചെയ്യും'
കെഎല്‍10 പത്ത് എന്ന ചിത്രം കണ്ടവര്‍ക്കൊക്കെ ചിത്രത്തിലെ അജു വര്‍ഗീസ് - നീരജ് മാധവ് കോമ്പിനേഷനെ കുറിച്ച് പറയാനേ നേരമുള്ളൂ. ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷം ഇരുവരും തകര്‍ത്തഭിനയിച്ച ചിത്രമാണ് കെഎല്‍10 പത്ത്. വടക്കന്‍ സെല്‍ഫിയെക്കാളും അജുവിന്റെയും നീരജിന്റെയും കോമ്പിനേഷന്‍ ശരിക്കും ആസ്വദിക്കാന്‍ കഴിയുന്നത് കെഎല്‍10 പത്തിലാണ്.
കെഎല്‍10 പത്തിന്റെ ഷൂട്ടിങ് ശരിക്കും ഞങ്ങള്‍ തകര്‍ത്തു എന്നാണ് നീരജ് മാധവ് പറഞ്ഞത്. കോഴിക്കോട്, വയനാട് ഭാഗങ്ങളിലായിരുന്നു കൂടുതലും ഷൂട്ടിങ് നടന്നത്. കോഴിക്കോട്ടെ ഒട്ടുമിക്ക ഹോട്ടലുകളിലും ഞങ്ങള്‍ രണ്ടു പേരും കൂടി പോയി ആഹാരം കഴിച്ചു. ഞങ്ങള്‍ കയറാത്ത ഹോട്ടല്‍ കോഴിക്കോട് ഉണ്ടോ എന്ന സംശയമേ ഉള്ളൂ എന്നാണ് നീരജ് പറയുന്നത്.

അജുവിനെ കുറിച്ച് പറയുകയാണെങ്കില്‍ അവന്‍ നന്നായി ഫുഡ് കഴിക്കുകയും കൂടെ ഉള്ളവരെ കഴിപ്പിക്കുകയും ചെയ്യും. കോഴിക്കോട്ടെ റഹ്മത്ത്, പാരഗണ്‍ ഹോട്ടലുകളില്‍ ലഞ്ച് അറേഞ്ച് ചെയ്യുമ്പോള്‍ നമ്മള്‍ ഇങ്ങനെ കറങ്ങി നടന്ന് വിവിധ രുചികള്‍ അസ്വദിക്കുകയായിരുന്നു. പിന്നെ ഞങ്ങളുടെയൊക്കെ കുടുംബസുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമൊക്കെ വീട്ടിലും പോയി ഭക്ഷണം കഴിച്ചു. ആരെയും വെറുതെ വിട്ടിട്ടില്ല- നീരജ് പറഞ്ഞു.
ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന കുഞ്ഞിരാമായണവും തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ജമുനാ പ്യാരിയുമാണ് നീരജിന്റെ പുതിയ ചിത്രങ്ങള്‍. ഇതില്‍ കുഞ്ഞിരമായാണത്തിലും നീരജ് - അജു കൂട്ടുകെട്ട് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയും.


Click it and Unblock the Notifications











