»   » ജേക്കബിന്റെ സ്വര്‍ഗരാജ്യം, അജു വര്‍ഗീസിന്റെ കഷ്ടപ്പാട് കുറച്ചൊന്നുമല്ല

ജേക്കബിന്റെ സ്വര്‍ഗരാജ്യം, അജു വര്‍ഗീസിന്റെ കഷ്ടപ്പാട് കുറച്ചൊന്നുമല്ല

By: Sanviya
Subscribe to Filmibeat Malayalam

വിനീത് ശ്രീനിവാസന്റെ ജേക്കബിന്റെ സ്വര്‍ഗരാജ്യം തിയേറ്ററില്‍ എത്തി. അജു വര്‍ഗീസായിരുന്നു ചിത്രത്തില്‍ വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചത്. വിനീത് ശ്രീനിവാസനില്‍ നിന്ന് സംവിധാനം പഠിക്കണമെന്ന അജു വര്‍ഗീസിന്റ ആഗ്രഹമാണ് ഇതോടെ സഫലമായത്.

എന്നാല്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അജു വര്‍ഗീസിന് ചിത്രീകരണ സമയത്ത് കഷ്ടപാട് കുറച്ചൊന്നുമായിരുന്നില്ല. അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ ചിത്രീകരണ സമയത്ത് എത്താതിരുന്നതാണ് അജുവിന് ജോലികള്‍ ഇരട്ടിയാകാന്‍ കാരണം.

aju-varghese

ചിത്രീകരണം തീരുന്നത് വരെ നന്നായി ഒന്ന് ഉറങ്ങാന്‍ പോലും അജുവിന് കഴിഞ്ഞില്ല. ഒരു ലൊക്കേഷനില്‍ നിന്ന് അടുത്ത ലൊക്കേഷനിലേക്ക് പോകുന്ന വഴി വണ്ടിയിലിരുന്നായിരുന്നവത്രേ അജു ഉറങ്ങിയിരുന്നത്.

എന്തായാലും ചിത്രത്തിന്റെ കഷ്ടപാടിന്റെ ഫലം കണ്ടു. വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളിയടക്കമുള്ള എല്ലാവരും ചിത്രത്തിന് ലഭിക്കുന്ന മികച്ച പ്രതികരണത്തിന്റെ സന്തോഷത്തിലാണ്. അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണു..

English summary
Aju varghese in Jacobinte Swargrajyam.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam