'കുറെ നാളായെടാ അജു നിനക്കിട്ട് ഒരു പണി തരണമെന്ന് വിചാരിച്ചിട്ട്'!! ആ പണി പങ്കുവെച്ച് ജയസൂര്യ

കുറേ നാളയെടാ അജു ....നിനക്കിട്ട് ഒരു പണി തരണമെന്ന് വിചാരിച്ചിട്ട് .....ദാ....പിടിച്ചോ ...... നടൻ ജയസൂര്യയുടെ കുറിപ്പാണ് ഫേസ്ബുക്കിൽ വൈറലാകുന്നത്. ഫേസ്ബുക്ക് പോസ്റ്റ് കണ്ട് ഞെട്ടേണ്ട. അജുവിന്റ കമല എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ജയസൂര്യ എഴിതിയ കുറിപ്പാണിത്.

 jayasurya- anju

പ്രേതം 2 ന് ശേഷം രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കമല. ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ഈ ചിത്രത്തിൽ അജു വർഗീസാണ് നായകനാവുന്നത്. പാസഞ്ചർ അർജുനൻ സാക്ഷി എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത് ശങ്കർ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജയസൂര്യ-രഞ്ജിത് ശങ്കർ കൂട്ട്ക്കെട്ടിൽ ഒരുങ്ങിയ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായ പ്രമേയമായിരിക്കും ഈ ചിത്രത്തിലേതെന്ന് ചിത്രത്തിലെ അണിയറ പ്രവർത്തകർ പറയുന്നു.

പാസഞ്ചറിനും അർജുനൻ സാക്ഷിയ്ക്കും ശേഷം താൻ എഴുതുന്ന ത്രില്ലർ ചിത്രമാണ് കമല. ഇപ്പോഴുളള നായകന്മാരെയെല്ലാം ചിത്രത്തിനു വേണ്ടി ആലോചിച്ചു. എന്നാൽ പിന്നീട് നോക്കിയപ്പോൾ അവരൊക്കെ ചിത്രത്തിന് ചേരാത്തവരായി തോന്നി. എന്നാൽ ഈ കഥ മാറ്റി മറിച്ച് മറ്റു കഥയിലേയ്ക്ക് പോകുന്നത് ഏറെ സങ്കടമായി തേന്നി. പിന്നീടാണ് ഞാൻ അയാളെ കുറിച്ച് ഓർത്തത്. അപ്പോഴാണ് മനസിലായത് അത് അയാൾക്ക് വേണ്ടി എഴിതിയ ചിത്രമാണെന്നം അതെ അജു വർഗീസാണ് ഹീറോ-രഞ്ജിത് ശങ്കർ പറയുന്നു. ജയസൂര്യ-രഞ്ജിത് ശങ്കർ ടീമിന്റെ ഡ്രീംസ് ആൻഡ് ബിയോണ്ട്സ് ആണ് കമല നിർമ്മിക്കുന്നത് . ചിത്രത്തിനെ കുറിച്ചുളള കൂടുതൽ വിവരം പുറത്തു വിട്ടിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X