ഇത് ആരുടെ കണ്ണുകളാണ്! ആകാംക്ഷ സൃഷ്ടിച്ച് അജു വർഗീസിന്റെ കമല....
അജു വർഗീസിനെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന ചിത്രമാണ് കമല. ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്ത്. ഒരു കാറിനുള്ളിലെ ചിത്രമാണ് പോസ്റ്ററിൽ. അജുവിനോടൊപ്പം ഡ്രൈവിങ് സീറ്റിൽ ഒരു പെൺകുട്ടിയുണ്ട്. അവരുടെ കണ്ണുകൾ മാത്രമാണ് പോസ്റ്ററിൽ കാണിക്കുന്നത്. പ്രേക്ഷകർക്കിടയിൽ ആകാംക്ഷ സൃഷ്ടിക്കാൻ പോസ്റ്ററിനു കഴിഞ്ഞിട്ടുണ്ട്.
ഒരു ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാണ് കമല. 36 മണിക്കൂറിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയിൽ പറയുന്നത്. ഇതിനു മുൻപ് പുറത്തു വന്ന ചിത്രത്തിന്റെ ആദ്യപോസ്റ്ററും പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ സൂക്ഷമമായി നോക്കിയാൽ ഒരു സ്ത്രീയുടെ മുഖം കാണാൻ കഴിയുമായിരുന്നു. ഇതിനു സമാനമാണ് സെക്കൻഡ് ലുക്ക് പോസ്റ്ററും ഒരുക്കിയിരിക്കുന്നത്.

പാസഞ്ചര്‍, അര്‍ജുനന്‍ സാക്ഷി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് ഒരുക്കുന്ന ത്രില്ലറാണ് കമല. അജുവും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണിത്.രഞ്ജിത്ത് ശങ്കർ-ജയസൂര്യ ടീമിന്റെ ഡ്രീംസ് ആൻഡ് ബിയോണ്ട്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. നവംബറിൽ ചിത്രം തിയേറ്ററുകളിൽ എത്തും. പ്രേതം 2 വാണ് ഏറ്റവും ഒടുവിൽ രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രം.


Click it and Unblock the Notifications











