അജു വര്‍ഗീസിന്റെ മക്കള്‍ക്ക് പേരിട്ടു
ജഗതി ശ്രീകുമാര്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ അങ്ങനെ ഇപ്പോള്‍ മാറി നില്‍ക്കുന്നതും ഇല്ലാത്തതുമായ ഹാസ്യ നടന്മാര്‍ക്ക് പകരക്കാരന്‍ എന്ന് പറയാന്‍ കഴിയില്ലെങ്കിലും, തന്റേതായ അഭിനയ ശൈലികൊണ്ട് ഇവരുടെ സ്ഥാനം അലങ്കരിച്ച് മുന്നോട്ട് പോകുകയാണ് അജു വര്‍ഗീസ്. മലയാള സിനിമയില്‍ ഹാസ്യത്തിന് അജു ഇല്ലാതെ വയ്യ എന്നായിരിക്കുന്നു.
'വെള്ളിമൂങ്ങ'യുടെയും 'ഓര്‍മയുണ്ടോ ഈ മുഖ'ത്തിന്റെയുമൊക്കെ വിജയത്തിന്റെ സന്തോഷത്തിനിടയില്‍ ജീവിതത്തിലെ പുതിയ റോളും ആസ്വദിക്കുകയാണ് അജു. ഒരു പപ്പയുടെ റോള്‍. കഴിഞ്ഞ മാസമാണ് അജുവിന്റെ ഭാര്യ അഗസ്റ്റീന ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഒരാണും ഒരു പെണ്ണും.

പൃഥ്വിരാജിന്റെ മകള്‍ക്ക് പേരിട്ടത് വലിയ ചര്‍ച്ചയായിരുന്നു. അപ്പോള്‍ പിന്നെ അജുവിന്റെ ഇരട്ടകുട്ടികള്‍ക്ക് പേരിട്ട വാര്‍ത്തയും ആരാധകര്‍ അറിയണമല്ലോ. അതെ അജുവിന്റെ മക്കള്‍ക്കും പേരിട്ടു. ഇവാന്‍ എന്നാണ് മകന്റെ പേര്. ജുവാന എന്ന് മകള്‍ക്കും പേരിട്ടു.
ജയസൂര്യയ്ക്കും നെടുമുടി വേണുവിനുമൊപ്പം തുല്യവേഷത്തിലെത്തുന്ന 'ലാല്‍ ബഹദൂര്‍ ശാസ്ത്രി 'എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് അജു. ഒപ്പം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന '100 ഡെയ്‌സ് ഓഫ് ലവ്വും' ഉണ്ട്. ഫഹദ് ഫാസില്‍ നായകനാകുന്ന 'മറിയം മുക്കി'ലാണ് അജു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











