അജു വര്‍ഗീസും മേക്കോവര്‍ നടത്തുന്നു
നായികമാര്‍ക്ക് മാത്രമേ മോക്കോവര്‍ നടത്താന്‍ പാടുള്ളൂ എന്നൊന്നും ഇല്ലല്ലോ. അജു വര്‍ഗീസിനും നടത്താം. പക്ഷെ അജു വര്‍ഗീസ് ഇപ്പോള്‍ മേക്കോവര്‍ നടത്തുന്നത് പുതിയ സ്റ്റൈലിന് വേണ്ടിയൊന്നുമല്ല, മറിച്ച് പുതിയ ചിത്രത്തിന് വേണ്ടിയാണ്.
തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബേര്‍ട്ട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'മറിയം മുക്ക്' എന്ന ചിത്രത്തിന് വേണ്ടിയാണ് അജുവിന്റെ പുതിയ ഗെറ്റപ്പ്. ഒരു ആംഗ്ലോ ഇന്ത്യന്‍ യുവാവിന്റെ വേഷത്തിലാണ് അജു ചിത്രത്തിലെത്തുന്നത്. ലോയിഡ് കാപ്‌സര്‍ അന്‍ഡ്രസണ്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. കഥയുടെ സെക്കന്റ് ഹാഫിലാണത്രെ അജുവിന്റെ വരവ്.

ഫഹദ് ഫാസില്‍ നായികനാകുന്ന ചിത്രത്തില്‍ സന അല്‍ത്താഫാണ് നായിക. മലയാളത്തിലെ മുതിര്‍ന്ന നായകന്മാര്‍ക്കൊപ്പവും യങ്സ്റ്റാഴ്‌സിനൊപ്പവും സന്തതസഹചാരിയായി നടക്കുന്ന അജു ഇതാദ്യമായാണ് ഒരു ഫഹദ് ഫാസില്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നതും പ്രത്യേകതയാണ്. ജയസൂര്യയ്ക്കും നെടുമുടി വേണുവിനുമൊപ്പം തുല്യപ്രധാന്യ വേഷത്തില്‍ അജുവും എത്തുന്ന 'ലാല്‍ ബഹദൂര്‍ ശാസ്ത്രി'യുടെ റിലീസ് കാത്തിരിക്കുകയാണ് ഇപ്പോള്‍ താരം.
ഫഹദിനെയും അജുവിനെയും സന അല്‍ത്താഫിനെയും കൂടാതെ തമിഴ് നടന്‍ ത്യാഗരാജന്‍, മനോജ് കെ ജയന്‍, ജോയി മാത്യു, പ്രതാപ് പോത്തന്‍, ഇര്‍ഷാദ്, നെടുമുടി വേണു, സമുദ്രക്കനി, നന്ദു, ദേവി അജിത്ത്, സീമ ജി നായര്‍ തുടങ്ങിയവരും മറിയം മുക്കില്‍ അഭിനയിക്കുന്നു. ക്‌ലാസ്‌മേറ്റ്‌സ്, ഇവിടം സ്വര്‍ഗമാണ്, ഏഴു സുന്ദര രാത്രികള്‍ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് ജയിംസ് ആല്‍ബര്‍ട്ട് ആയിരുന്നു.


Click it and Unblock the Notifications











