twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അജു വര്‍ഗീസ് സ്‌കൂള്‍ അദ്ധ്യാപകനോ?

    By Aswathi
    |

    അജു വര്‍ഗീസ് സ്‌കൂള്‍ അദ്ധ്യാപകന്‍ ആയാല്‍ എങ്ങിനെ ഇരിക്കും. അധികം ചിന്തിക്കാനൊന്നുമില്ല, അജു സ്‌കൂള്‍ അദ്ധ്യാപകനാകുന്നു. നവാഗതനായ മുഷിന്‍ പരേരി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഒരു മടിയനായ സ്‌കൂള്‍ അദ്ധ്യാപകതനായി അജു എത്തുന്നത്.

    കെഎല്‍10 പത്ത് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകന്‍. ഉണ്ണി അവതരിപ്പിയ്ക്കുന്ന കഥാപാത്രത്തിന്റെ അടുത്ത സുഹൃത്തായ ഫാസില്‍ എന്ന കഥാപാത്രത്തെയാണ് താന്‍ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നതെന്ന് അജു വര്‍ഗീസ് പറഞ്ഞു. പതിവുപോലെ ഹാസ്യ വേഷം തന്നെ.

    aju-varghese

    നേരത്തെ ഈ വേഷത്തിന് വേണ്ടി പരിഗണിച്ചിരുന്നത് ഷൈന്‍ ടോം ചാക്കോയെ ആയിരുന്നത്രെ. എന്നാല്‍ കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ അറസ്റ്റിലായതോടെയാണ് അവസരം അജുവിനെ തേടിയെത്തിയത്. സ്‌കൂളില്‍ പോകാനും ക്ലാസ് എടുക്കാനും മടിയുള്ള കഥാപാത്രമാണ് ഫാസില്‍

    മലപ്പുറവും കോഴിക്കോടും പശ്ചാത്തലമാക്കിയൊരുക്കുന്ന ഒരു ഫുട്‌ബോള്‍ ചിത്രമാണ് കെഎല്‍10 പത്ത്. ചാന്ദ്‌നിയാണ് ചിത്രത്തില്‍ ഉണ്ണിയുടെ നായികയായെത്തുന്നത്. ഇവരെ കൂടാതെ സൈജു കുറുപ്പ്, നീരജ് മാധവ്, ശ്രീനാഥ് ഭാസി, അനീഷ് മേനോന്‍ തുടങ്ങിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

    English summary
    In debutant Muhsin Perari's KL 10 Pathu, actor Aju Varghese will be seen playing a school teacher.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X