നിവിനും ധ്യാനുമൊപ്പം അജുവിന്റെ സെല്‍ഫി! പുതിയ സിനിമയ്ക്കുളള ഒരുക്കമാണോയെന്ന് ആരാധകര്‍

By Prashant V R

നിവിന്‍ പോളി-ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ കഴിഞ്ഞ വര്‍ഷം തരംഗമായ ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. നയന്‍താര, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രം ബോക്‌സോഫീസില്‍ നിന്നും വലിയ വിജയമാണ് നേടിയത്. മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും ഇടംപിടിച്ചിരുന്നു സിനിമ. വിശാഖ് സുബ്രഹ്മണ്യത്തോടൊപ്പം ചേര്‍ന്ന് അജു വര്‍ഗീസ് തന്നെയായിരുന്നു സിനിമ നിര്‍മ്മിച്ചത്.

ലോക് ഡൗണ്‍ കാലത്ത് അജു വര്‍ഗീസിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. നിവിന്‍ പോളിക്കും ധ്യാന്‍ ശ്രീനിവാസനുമൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അജു എത്തിയിരുന്നത്.

ചിത്രത്തിന് നടന്‍ നല്‍കിയ

ചിത്രത്തിന് നടന്‍ നല്‍കിയ അടിക്കുറിപ്പാണ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. പുതിയത് എന്തോ പ്ലാന്‍ ചെയ്യുകയാണെന്ന അടിക്കുറിപ്പാണ് അജു നല്‍കിയത്. ഒപ്പം ഒരു ഓംലറ്റിന്റെ ഇമോജിയും ഉണ്ടായിരുന്നു. അജുവിന്റെ പോസ്റ്റിന് പിന്നാലെ പലവിധത്തിലുളള സംശയങ്ങള്‍ പ്രകടിപ്പിച്ചാണ് ആരാധകര്‍ എത്തിയത്.

അധികപേരും പുതിയ സിനിമ

അധികപേരും പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുകയാണോ എന്ന സംശയം പ്രകടിപ്പിച്ച് എത്തിയിരുന്നു. ലവ് ആക്ഷന്‍ ഡ്രാമ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്, പുതിയ കഥ റെഡി ആയോ, അടുത്ത ഒരു അഡാറ് പടത്തിന് വേണ്ടി കട്ട വെയ്റ്റിംഗ് തുടങ്ങിയ കമന്റുകളാണ് വരുന്നത്.

അതേസമയം

അതേസമയം തന്നെ ചില രസകരമായ കമന്റുകളുമായും ആരാധകര്‍ എത്തിയിരുന്നു. ലോക് ഡൗണ്‍ കാലത്ത് പാചകം ചെയ്യാനാണെങ്കില്‍ ബക്കറ്റ് ചിക്കനാണ് നല്ലതെന്നാണ് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇത് നല്ല ഐഡിയ ആണെങ്കിലും ഈ കൂടിക്കാഴ്ചയ്ക്ക് സമയം കുറവാണെന്നായിരുന്നു ഈ കമന്റിന് അജുവിന്റെ മറുപടി. നിവിന്റെ തടി കുറഞ്ഞോ, ഷോര്‍ട്ട് ഫിലിമാണോ ഒരുങ്ങുന്നത്, വിനീത് ശ്രീനിവാസനെ മിസ് ചെയ്യുന്നു തുടങ്ങിയ കമന്റുകളും അജു വര്‍ഗീസിന്റെ പോസ്റ്റിന് താഴെ വന്നിരുന്നു.

അതേസമയം തന്നെ

അതേസമയം തന്നെ അജുവിന്റെ ചിത്രത്തെ വിമര്‍ശിച്ചും ചിലര്‍ എത്തിയിരുന്നു. ഫോട്ടോയില്‍ മൂന്ന് പേരും സാമൂഹിക അകലം പാലിച്ചില്ലെന്ന് തമാശരൂപേണ ചിലര്‍ പറയുന്നു. മാസ്‌ക്ക് ശരിയായി ധരിച്ചില്ലെന്ന് മറ്റ് ചിലരും, കൊറോണ കാലത്ത് സെല്‍ഫിക്ക് മാതൃകാപരമായി പോസ് ചെയ്ത ധ്യാന്‍ ശ്രീനിവാസന് അഭിനന്ദനങ്ങളുമായി മറ്റുചിലരും എത്തി.

അതേസമയം

അതേസമയം ഒരിടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തില്‍ സജീവമാകാനുളള തയ്യാറെടുപ്പിലാണ് ധ്യാന്‍ ശ്രീനിവാസന്‍. അടുത്തിടെ താരപുത്രന്റെ മേക്കോവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ശരീര ഭാരം കുറച്ച് തന്റെ തുടക്ക കാലത്തെ ഓര്‍മ്മിപ്പിക്കുന്ന രൂപത്തിലേക്ക് മാറിയിരിക്കുകയാണ് ധ്യാന്‍. തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രം എജന്റ് സായി ശ്രീനിവാസ ആത്രേയയുടെ മലയാളം റീമേക്കിലാണ് ധ്യാന്‍ ശ്രീനിവാസന്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

Read more about: nivin pauly
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X