ആരാധകരെ നിരാശപ്പെടുത്താതെ ഒപ്പം നിര്‍ത്തുന്ന ലാലേട്ടന്‍! അജു വര്‍ഗീസ് പറഞ്ഞത് കാണൂ! വീഡിയോ
മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ താരങ്ങളില്‍ ഒരാളാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് ആരാധകര്‍ ആയവര്‍ ഏറെയാണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്‍മാരില്‍ ഒരാളായിട്ടാണ് കംപ്ലീറ്റ് ആക്ടര്‍ അറിയപ്പെടുന്നത്. മോഹന്‍ലാലിന്റെതായി പുറത്തിറങ്ങാറുളള ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്.
തന്നെ ആരാധിക്കുന്നവരില്‍ ആരെയും ഒരിക്കലും അദ്ദേഹം നിരാശപ്പെടുത്താറില്ല. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെതായി അജുവര്‍ഗീസ് പുറത്തുവിട്ട ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇട്ടിമാണി മേഡ് ഇന്‍ ചൈനയുടെ ലൊക്കേഷനില്‍ ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കുന്ന സൂപ്പര്‍ താരത്തെയാണ് വീഡിയോയില്‍ കാണിക്കുന്നത്.

ലാലേട്ടനെ ഒരു മാന്ത്രികന്‍ എന്ന് വിളിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് പറഞ്ഞുകൊണ്ടാണ് അജു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ വീഡിയോയില്‍ അദ്ദേഹം 35പേരൊടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് കാണിക്കുന്നതെന്നും എന്നാല്‍ ശരിക്കും 350ല്‍ അധികം പേര്‍ക്കൊപ്പം നിന്ന് ലാലേട്ടന്‍ ഫോട്ടോ എടുത്തുവെന്നും അജു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
വലിയ തിരക്കുളള ഒരു താരമായിരുന്നിട്ടു കൂടി തന്നെ കാണാനെത്തുന്ന ആരാധകരെ നിരാശപ്പെടുത്താതെ പറഞ്ഞയക്കുന്ന ലാലേട്ടന്റെ മനസിനെക്കുറിച്ചായിരുന്നു തന്റെ പോസ്റ്റില്‍ അജു വര്‍ഗീസ് പറഞ്ഞത്.


Click it and Unblock the Notifications