ലവ് ആക്ഷന്‍ ഡ്രാമ പൊളിയുമെന്ന് കമന്‍റ്! പൊളിച്ചടുക്കി അജു വര്‍ഗീസിന്‍റെ മറുപടി! നിര്‍ദേശം കിടുക്കി!

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് അജു വര്‍ഗീസ്. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റുകള്‍ തരംഗമായി മാറുന്നതും. അഭിനേതാവായും നിര്‍മ്മാതാവായും നിറഞ്ഞുനില്‍ക്കുകയാണ് അദ്ദേഹം ഇപ്പോള്‍. വിനീത് ശ്രീനിവാസന്റെ അടുത്ത സുഹൃത്തായ അജു സിനിമയിലെത്തിയതും അദ്ദേഹത്തിന്റെ സിനിമയിലൂടെയായിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ കുട്ടുവെന്ന കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കാനിടയില്ല. മലര്‍വാടിയില്‍ത്തുടങ്ങിയ ഇട്ടിമാണിയില്‍ എത്തി നില്‍ക്കുകയാണ് ഇപ്പോള്‍.

കരിയറില്‍ 100 സിനിമ പൂര്‍ത്തിയാക്കിയ അജുവിന് മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചിരുന്നു. നേരത്തെ അസോസിയേറ്റ്് ഡയറക്ടറായും അജു പ്രവര്‍ത്തിച്ചിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലായിരുന്നു അത്. ഇതിനിടയിലാണ് അസോസിയേറ്റിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് മനസ്സിലാക്കിയതെന്ന് അജു വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നിര്‍മ്മാതാവിന്റെ കുപ്പായവും അണിഞ്ഞെത്തുകയാണ് താരം. ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിക്കുന്നത് അദ്ദേഹമാണ്. സിനിമ റിലീസ് ചെയ്യുന്നത് മുന്‍പാണ് നെഗറ്റീവ് കമന്റ് എത്തിയിട്ടുള്ളത്.

റിലീസിന് മുന്‍പേ നെഗറ്റീവ് കമന്റ്

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്ന താരമാണ് അജു വര്‍ഗീസ്. പുതിയ സിനിമകളായ ഇട്ടിമാണി മേഡ് ഇന്‍ ചൈന, ലവ് ആക്ഷന്‍ ഡ്രാമയുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് അദ്ദേഹം പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രവും ഫസ്റ്റ് ലുക്കുമൊക്കെ അദ്ദേഹം പങ്കുവെച്ചിരുന്നു. മോഹന്‍ലാലും പ്രണവ് മോഹന്‍ലാലും ചേര്‍ന്ന് ഫേസ്ബുക്കിലൂടെയാണ് സിനിമയുടെ ടീസര്‍ പങ്കുവെച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ടീസര്‍ തരംഗമായി മാറിയത്. സിനിമ റിലീസിന് എത്തുന്നതിനിടയിലാണ് നെഗറ്റീവ് കമന്റുമായി ഒരാളെത്തിയത്.

അജു വര്‍ഗീസിന്റെ മറുപടി

ഓണത്തിനാണ് ലവ് ആക്ഷന്‍ ഡ്രാമ തിയേറ്ററുകളിലേക്കെത്തുന്നത്. കൃത്യമായ റിലീസ് തീയതി പുറത്തുവന്നിട്ടില്ല. സിനിമയുടെ അവസാനഘട്ട മിനുക്ക് പണികളെല്ലാം നടന്നുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് നെഗറ്റീവ് കമന്‍റുമായി ഒരാളെത്തിയത്. അജുവിന്റെ പോസ്റ്റിന് കീഴിലായാണ് സിനിമ പൊട്ടും നോക്കിക്കോയെന്ന കമന്റ് പ്രത്യക്ഷപ്പെട്ടത്. ഇതിന് കീഴിലായി ഗംഭീര മറുപടിയാണ് താരം നല്‍കിയത്. മറുപടി കിടുക്കിയെന്നും ഇത് ചോദിച്ച് വാങ്ങിയ പണിയാണെന്ന തരത്തിലുമുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്.

ചോദിച്ച് വാങ്ങിയ പണി

റിലീസിന് മുന്‍പ് തന്നെ സിനിമകളെ തകര്‍ക്കുന്ന തരത്തിലുള്ള ഡീഗ്രേഡിങ് നീക്കങ്ങള്‍ നടക്കുന്നത് സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഈ പണി ശരിക്കും ചോദിച്ച് വാങ്ങിയത് തന്നെയാണ് അയാളെന്നാണ് ആരാധകര്‍ പറയുന്നത്. ചൊറിച്ചിലിന് ഉപയോഗിക്കുന്ന മരുന്ന് വാങ്ങാനായിരുന്നു അജു പറഞ്ഞത്. അജുവിന്റെ മറുപടി കണ്ടതോടെ കമന്റിട്ടയാള്‍ സന്തോഷവാനായിട്ടുണ്ടാവുമെന്നുള്ള കമന്റുകളും പുറത്തുവന്നിട്ടുണ്ട്.

പ്രതികരണം കിടുക്കി

സിനിമയിലായാലും ജീവിതത്തിലായാലും അപ്രതീക്ഷിത പ്രതികരണവുമായി ഞെട്ടിക്കാറുണ്ട് അജു വര്‍ഗീസ്്. കൗണ്ടറടിക്കുന്ന കാര്യത്തില്‍ പ്രത്യേക വൈഭവമാണ് അദ്ദേഹത്തിന്. ഇതേക്കുറിച്ച് ആരാധകര്‍ക്ക് കൃത്യമായി അറിയാവുന്നതുമാണ്. ഇത്തവണയും അദ്ദേഹം നിരാശപ്പെടുത്തിയില്ലെന്നും മറുപടി കിടുക്കിയെന്നുമാണ് ആരാധകര്‍ പറഞ്ഞത്. ഇത്തരത്തില്‍ പ്രതികരിച്ചില്ലെങ്കില്‍ ഇത് പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുമെന്ന തരത്തിലുള്ള കമന്റുകളുമുണ്ട്.

ടീസര്‍ പൊളിച്ചു

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയായിരുന്നു സിനിമയുടെ ടീസര്‍ എത്തിയത്. നാളുകള്‍ക്ക് ശേഷം പഴയ നിവിന്‍ പോളിയെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. തളത്തില്‍ ദിനേശനും ശോഭയുമായാണ് നിവിനും നയന്‍താരയും എത്തുന്നത്. പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസനും ശ്രീനിവാസനും എത്തുന്നുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. സംവിധായകനെന്ന നിലയില്‍ ധ്യാനിനൊപ്പമുള്ള അനുഭവം രസകരമായിരുന്നുവെന്ന് നിവിന്‍ പറഞ്ഞിരുന്നു. വിനീതിനും ധ്യാനിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെച്ചിരുന്നു.

Recommended Video

ബോക്‌സോഫീസ് കീഴടക്കാന്‍ നിവിന്‍ പോളി വരുന്നു
ട്രോളര്‍മാരുടെ സ്വന്തം

ട്രോളര്‍മാരുടെ സ്വന്തം താരങ്ങളിലൊരാളാണ് അജു വര്‍ഗീസ്. സെല്‍ഫ് ട്രോളുമായി ഇടയ്ക്കിട്ക്ക് അദ്ദേഹം എത്താറുമുണ്ട്. പലപ്പോഴും അദ്ദേഹത്തിന്റെ കഴിവിനെ അഭിനന്ദിച്ച് ട്രോളര്‍മാര്‍ തന്നെ എത്താറുണ്ട്. അജുവിന്റെ മാസ്സ് മറുപടിയുമായി ബന്ധപ്പെട്ട ട്രോളുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ഇട്ടിമാണിയില്‍ മോഹന്‍ലാലിനൊപ്പവും ലവ് ആക്ഷന്‍ ഡ്രാമയില്‍ നിവിനുമൊപ്പമായും എത്തുന്ന അജു തന്നെയായിരിക്കും ഇത്തവണത്തെ ഓണം കൊണ്ടുപോവുന്നതെന്ന വിലയിരുത്തലുകളുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X