»   » 'പ്രതിഫലം കൂട്ടി എന്ന് കേട്ടപ്പോള്‍ സന്തോഷം, ദിലീപിനെ കാത്തിരിപ്പിച്ചു എന്ന് കേട്ടപ്പോള്‍ സങ്കടം'

'പ്രതിഫലം കൂട്ടി എന്ന് കേട്ടപ്പോള്‍ സന്തോഷം, ദിലീപിനെ കാത്തിരിപ്പിച്ചു എന്ന് കേട്ടപ്പോള്‍ സങ്കടം'

Posted By:
Subscribe to Filmibeat Malayalam

ഇന്റസ്ട്രിയില്‍ ആരൊക്കെ വളര്‍ന്നു എന്നറിയണമെങ്കില്‍ അവരെ കുറിച്ച് വരുന്ന കിംവദികള്‍ ശ്രദ്ധിച്ചാല്‍ മതി. നിവിന്‍ പോളിയ്ക്ക് ശേഷം ഇപ്പോള്‍ അജു വര്‍ഗീസിന്റെ ചുമലില്‍ കയറിയിരിക്കുകയാണ് ചിലര്‍. അജുവിന് അഹങ്കാരമാണെന്നും സെറ്റില്‍ താമസിച്ചെത്തുന്നു എന്നും പ്രതിഫലം കൂട്ടി എന്നും മറ്റും വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നേരമധികമായില്ല.

എല്ലാ ഗോസിപ്പുകളോടും പ്രതികരിക്കാന്‍ താത്പര്യമില്ലെങ്കിലും ചിലതിനൊക്കെ മറുപടി നല്‍കണം എന്ന് അജുവിന് നിര്‍ബന്ധമുണ്ട്. ദിലീപിനെ സെറ്റില്‍ കാത്തിരിപ്പിച്ചു, പ്രതിഫലം കൂട്ടി തുടങ്ങിയ കിംവദികളോട് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അജു പ്രതികരിക്കുന്നു...

'പ്രതിഫലം കൂട്ടി എന്ന് കേട്ടപ്പോള്‍ സന്തോഷം, ദിലീപിനെ കാത്തിരിപ്പിച്ചു എന്ന് കേട്ടപ്പോള്‍ സങ്കടം'

അങ്ങനെ സംശയമുള്ളവര്‍ക്ക് ടു കണ്ട്രീസിന്റെ നിര്‍മാതാവായ രഞ്ജിത്തേട്ടനോടോ ചിത്രത്തിലെ നായകനായ ദിലീപേട്ടനോടോ സംവിധായകനായ ഷാഫിക്കായോടോ വിളിച്ച് ചോദിക്കാം. അല്ലാതെ വാസ്തവവിരുദ്ധമായ ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടരുത് എന്നാണ് അജുവിന് പറയാനുള്ളത്

'പ്രതിഫലം കൂട്ടി എന്ന് കേട്ടപ്പോള്‍ സന്തോഷം, ദിലീപിനെ കാത്തിരിപ്പിച്ചു എന്ന് കേട്ടപ്പോള്‍ സങ്കടം'

മലര്‍വാടിയിലൂടെ എന്നെ സിനിമയില്‍ കൊണ്ടുവന്ന ആളാണ് ദിലീപേട്ടന്‍. മായമോഹിനിയിലും റിങ് മാസ്റ്ററിലുമൊക്കെ ചെറിയവേഷത്തില്‍ എത്തിയെങ്കിലും ദിലീപേട്ടനൊപ്പം ആദ്യമായി ഒരുമുഴുനീള വേഷത്തിലെത്തുന്ന ചിത്രമാണ് ടു കണ്ട്രീസ്. ദിലീപേട്ടനൊപ്പം ഒരു ബഡ്ഡിപെയര്‍. അത്രയും വലിയ സന്തോഷത്തിലിരിക്കുന്ന എന്നെ ഇത്തരം വ്യാജവാര്‍ത്തകള്‍ വേദനിപ്പിച്ചു.

'പ്രതിഫലം കൂട്ടി എന്ന് കേട്ടപ്പോള്‍ സന്തോഷം, ദിലീപിനെ കാത്തിരിപ്പിച്ചു എന്ന് കേട്ടപ്പോള്‍ സങ്കടം'

എന്നെ സംബന്ധിച്ചടത്തോളം ഇതൊക്കെ പുതിയൊരു അനുഭവങ്ങളാണ്. ഒരുപാട് കാര്യങ്ങള്‍ ദിലീപേട്ടനില്‍ നിന്നൊക്കെ പഠിക്കാനുണ്ട്. സത്യത്തില്‍ അദ്ദേഹത്തിനൊപ്പം ഞാന്‍ അഭിനയിക്കുന്നത് തന്നെ ടെന്‍ഷന്‍ അടിച്ചാണ്. അഭിനയത്തിന്റെ കാര്യത്തില്‍ അപാരടൈമിങ് ആണ് ദിലീപേട്ടന്. ശൂന്യതയില്‍ നിന്നാണ് ദിലീപേട്ടനും സംവിധായകന്‍ ഷാഫിയുമൊക്കെ കോമഡി ഉണ്ടാക്കുന്നത്. ഞാന്‍ ഇതൊക്കെ നോക്കി നിന്ന് പഠിക്കുകയാണ്.

'പ്രതിഫലം കൂട്ടി എന്ന് കേട്ടപ്പോള്‍ സന്തോഷം, ദിലീപിനെ കാത്തിരിപ്പിച്ചു എന്ന് കേട്ടപ്പോള്‍ സങ്കടം'

നിവിന്‍ പോളിക്കൊപ്പം പ്രതിഫലം വാങ്ങുന്നുവെന്ന് കേട്ടപ്പോള്‍ സന്തോഷം തോന്നി. ഇനി ഞാനിത്രയും പ്രതിഫലം മേടിക്കുന്നെന്ന് പറഞ്ഞ് അടുത്ത സിനിമയിലെങ്കിലും ഇത്രയും തുക കിട്ടിയാലോ? ലോട്ടറിയടിച്ചില്ലേ - എന്നാണ് അജുവിന്റെ പ്രതികരണം

'പ്രതിഫലം കൂട്ടി എന്ന് കേട്ടപ്പോള്‍ സന്തോഷം, ദിലീപിനെ കാത്തിരിപ്പിച്ചു എന്ന് കേട്ടപ്പോള്‍ സങ്കടം'

നായകനിരയില്‍ നില്‍ക്കുന്ന ഒരു താരത്തിനും കാരക്ടര്‍ റോളുകള്‍ ചെയ്യുന്ന ഒരു നടനും ഒരേപ്രതിഫലം മേടിക്കുന്നുവെന്ന് പറഞ്ഞാല്‍ അത് കേട്ട ഉടന്‍ വിശ്വസിക്കുന്നവരല്ല മലയാളി പ്രേക്ഷകര്‍. ഇത്തരം കപടവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച് മലയാളികളെ കബളിക്കാന്‍ നോക്കുന്ന ഇത്തരം മാധ്യമങ്ങളോട് എനിക്കൊന്നും പറയാനില്ല.

'പ്രതിഫലം കൂട്ടി എന്ന് കേട്ടപ്പോള്‍ സന്തോഷം, ദിലീപിനെ കാത്തിരിപ്പിച്ചു എന്ന് കേട്ടപ്പോള്‍ സങ്കടം'

ജയസൂര്യയ്‌ക്കൊപ്പം അഭിനയിക്കുന്ന സൂ സൂ സുധീവാത്മീകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ജയസൂര്യ അവതരിപ്പിയ്ക്കുന്ന സുധീ എന്ന കഥാപാത്രത്തിന്റെ ജീവിതയാത്രയുടെ കഥയാണ് ഈ ചിത്രം. ഒരു ഫീല്‍ഗുഡ് മൂവി. മാത്രമല്ല എല്ലാവര്‍ക്കും ഈ ചിത്രം ഒരു പ്രചോദനമായിരിക്കും- അജു പറയുന്നു

'പ്രതിഫലം കൂട്ടി എന്ന് കേട്ടപ്പോള്‍ സന്തോഷം, ദിലീപിനെ കാത്തിരിപ്പിച്ചു എന്ന് കേട്ടപ്പോള്‍ സങ്കടം'

കുഞ്ഞിരാമായണത്തിന് ശേഷം ഞാനും ധ്യാനും നീരജ് മാധവും ഒരുമിക്കുന്ന ചിത്രമാണ് അടി കപ്യാരേ കൂട്ടമണി. ഒരു ചെറിയകഥ. ഹോസ്റ്റലില്‍ നടക്കുന്ന ഒരു സംഭവം. നമ്മുടെ എല്ലാവരുടെയും കോളേജ് ജീവിതവുമായി ബന്ധപ്പെടുത്താന്‍ പറ്റുന്ന സിനിമയായിരിക്കും അടി കപ്യാരേ കൂട്ടമണി. ഫ്രൈഡേ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Aju Varghese refuse the rumor that he made wait to Dileep

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam