»   » പൊട്ടിയ ഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിച്ചോ! അജു വര്‍ഗീസിന്റെ കഷ്ടകാലം തുടങ്ങിയത് അത് കൊണ്ടാണ്!!!

പൊട്ടിയ ഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിച്ചോ! അജു വര്‍ഗീസിന്റെ കഷ്ടകാലം തുടങ്ങിയത് അത് കൊണ്ടാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസില്‍ അഭിപ്രായം തുറന്ന് പറഞ്ഞിതിന്റെ പേരില്‍ നടന്‍ അജു വര്‍ഗീസും പുലിവാലി പിടിച്ചിരുന്നു. ദിലീപിന് പിന്തുണയുമായി എത്തിയ അജു ആക്രമണത്തിനിരയായ നടിയുടെ പേര് വെളിപ്പെടുത്തിയാതാണ് കേസില്‍ നേരിട്ടല്ലങ്കിലും അജു വര്‍ഗീസും പങ്കാളിയായത്. വാ വിട്ട വാക്ക് വിനയായി എന്ന തോന്നിയപ്പോള്‍ തന്നെ അജു വര്‍ഗീസ് നടിയോട് മാപ്പ് പറഞ്ഞിരുന്നു.

ദിലീപിന്റെ ആ പ്രതീക്ഷയും കാറ്റില്‍ പറന്നു! രാമലീലയ്ക്ക് വേണ്ടി കടുത്ത തീരുമാനവുമായി നിര്‍മാതാവ്!!

എന്നാല്‍ അതിന് പിന്നാലെ താരത്തിന്റെ പേരില്‍ കേസ് വന്നു. ഇന്നലെ അജു വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. സുഹൃത്തിനെ ആരെങ്കിലും ഇരയെന്ന് വിളിക്കുമോ അന്ന് തനിക്ക് പറ്റിയ കാര്യം ഇതായിരുന്നെന്ന് താരം തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

aju-varghese

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം താരം പറയുന്നത്. താന്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് പോലീസ് കേസില്‍ പെടുന്നത്. പിന്നെ എല്ലാം സമയ ദോഷമാണ്. പൊട്ടിയ കണ്ണാടി വീട്ടില്‍ വെക്കരുതെന്ന് പഴമക്കാര്‍ പറയാറുണ്ട്. അത് ദോഷം ചെയ്യും പോലും. എനിക്ക് സംഭവിച്ചതും അതായിരുന്നു.

ഹാക്കര്‍മാര്‍ പണി കൊടുത്തു! ജസ്റ്റിന്‍ ബീബറിന്റെ നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍!!!

അന്നാ പോസ്റ്റ് ഇടുമ്പോള്‍ തന്റെ കൈയില്‍ ഒരു പൊട്ടിയ ഫോണ്‍ ആയിരുന്നു. ആ ഫോണില്‍ നിന്നും തന്നെയാണ് ഞാനാ പോസ്റ്റ് ഇട്ടതും. അത് പിന്നെ ഇങ്ങനെ ആവുകയായിരുന്നു. എന്നുമാണ് അജു പറയുന്നത്. നടിയ്ക്ക് പരാതി ഒന്നുമില്ലെന്ന് പറഞ്ഞിരുന്നെങ്കിലും കേസ് മുന്നോട്ട് കൊണ്ടു പോവാനായിരുന്നു പോലീസിന്റെ തീരുമാനം.

English summary
Aju Varghese reveled what happend that day.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam