അജു വര്‍ഗീസിന്റെ ഈ ക്രിസ്തുമസ്
അജു വര്‍ഗീസിന് ഈ വര്‍ഷത്തെ ക്രിസ്തുമസിന് ഒത്തിരി പ്രത്യേകതകളുണ്ട്. ഓശാന്തി ഓശാന, പെരുച്ചാഴി, വെള്ളിമൂങ്ങ, ലാല്‍ ബഹദൂര്‍ ശാത്രി തുടങ്ങിയ ഒത്തിരി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞ വര്‍ഷമാണ് കടന്നു പോകുന്നത്. പുതിയ വര്‍ഷത്തിലേക്ക് ഒരുപാട് പ്രൊജക്ടുകള്‍ വന്നു നില്‍ക്കുന്നു.
അജുവിനെ സംബന്ധിച്ച് തന്റെ ജീവിതത്തിലേക്ക് മൂന്ന് പേര്‍ കടന്നുവന്ന വര്‍ഷം കൂടെയാണ് 2014. അഗസ്റ്റീന, ഇവാന്‍, ജുവാന! അജുവിന്റെ ഭാര്യയും ഇരട്ടക്കുട്ടികളും. ഞങ്ങളുടെ ആദ്യക്രിസ്തുമസ് എന്ന് പറഞ്ഞ് അജു കുടുംബത്തോടൊപ്പം നില്‍ക്കുന്ന ഫോട്ടോ പേസ്ബുക്കിലിട്ടു.

ഫെബ്രുവരിയിലാണ് അഗസ്റ്റീനയുടെയും അജു വര്‍ഗീസിന്റെയും വിവാഹം കഴിഞ്ഞത്. കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു അഗസ്റ്റീന. ഒക്ടോബറില്‍ ദമ്പതികള്‍ക്ക് ഇരട്ടകുട്ടികള്‍ പിറന്നും. ഒരാണും പെണ്ണും. ഇവാന്‍ എന്നും ജുവാന എന്നും മക്കള്‍ക്ക് പേരിട്ടു.
അജുവിന്റെ സിനിമാ കരിയറിന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് അജു. ഈ തിരക്കുകള്‍ക്കിടയില്‍ ചെറിയൊരു ഇടവേളയെടുത്ത് ക്രിസ്തുമസ് കുടുംബത്തിനൊപ്പം ആഘോഷിക്കുന്നകയാണ് അജു ഇപ്പോള്‍.


Click it and Unblock the Notifications











