അജു വര്‍ഗീസിന്‍റെ മറുപടി പൊളിച്ചു! ഓണം നിവിന് മാത്രമല്ല ലാലേട്ടനും ബ്ലോക്ക് ബസ്റ്ററാവട്ടെയെന്ന് താരം

വീണ്ടുമൊരു ഓണക്കാലം വന്നെത്തിയിരിക്കുകയാണ്. നാടും നഗരവുമൊക്കെ ആഘോഷത്തിമര്‍പ്പിലാണ്. അവധിക്കാലം വന്നെത്തിയതോടെ പ്രേക്ഷഖരെ വരവേല്‍ക്കാന്‍ സിനിമാലോകവും ഒരുങ്ങുകയാണ്. ഓണം റിലീസ് ലക്ഷ്യമാക്കി നിരവധി സിനിമകളാണ് എത്തുന്നത്. ഇത്തവണത്തെ ഓണം ആരായിരിക്കും നേടുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടയില്‍ അരങ്ങേറുന്നുണ്ട്. മോഹന്‍ലാല്‍, നിവിന്‍ പോളി, പൃഥ്വിരാജ്, രജിഷ വിജയന്‍ തുടങ്ങിയവരാണ് ചിത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയ സിനിമകളുടെ കൃത്യമായ റിലീസ് തീയതി അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

നിര്‍മ്മാതാവായും അഭിനേതാവായുമായാണ് ഇത്തവണ അജു വര്‍ഗീസ് എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിച്ചത് അജു വര്‍ഗീസാണ്. നിവിന്‍ പോളിയും നയന്‍താരയുമാണ് ചിത്രത്തില്‍ നായികനായകന്‍മാരായെത്തുന്നത്. നിവിനൊപ്പം അജുവും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ഓണച്ചിത്രമായ ഇട്ടിമാണിയിലും അജു വര്‍ഗീസ് അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അജു വര്‍ഗീസിന്റെ പുതിയ കമന്റിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

Aju Varghese

ഓണം ലവ് ആക്ഷന്‍ ഡ്രാമയ്ക്കുള്ളതാവട്ടെ, നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ഈ സിനിമ മാറട്ടെയെന്നായിരുന്നു ആരാധകന്റെ കമന്റ്. ചിത്രം അങ്ങനെ തന്നെയായി മാറട്ടെയെന്നും അതിനൊപ്പം ഇട്ടിമാണി ബ്ലോക്ക് ബസ്റ്ററായി മാറട്ടെയെന്നുമായിരുന്നു താരത്തിന്റെ മറുപടി. അദ്ദേഹത്തിന്റെ കമന്റിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X